You are Here : Home / USA News

തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 10, 2014 01:05 hrs UTC

വാഷിങ്ടണ്‍ ഡിസി . ഒരേ ജോലി ചെയ്യുന്ന പുരുഷനും  സ്ത്രീക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഏപ്രില്‍ 18 ചൊവ്വാഴ്ച ഒപ്പ് വെച്ചു.

സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ല തുല്യ തൊഴിലിന് തുല്യവേതനം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന പ്രസിഡന്റ് ഉത്തരവില്‍ ഒപ്പു വെച്ചത്. അമേരിക്കന്‍ സ്ത്രീകളെ രണ്ടാം കിടപൌരന്മാരായി ഇനി മുതല്‍ കണക്കാക്കാനാവില്ല. ഉത്തരവില്‍ ഒപ്പിട്ടതിനുശേഷം പ്രസിഡന്റ് പറഞ്ഞു.

വ്യവസായ മേഖലയിലാണ് സ്ത്രീക്കും പുരുഷനും വേതനത്തില്‍ വ്യത്യാസം നിലനില്ക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടറന്മാരുടെ കീഴില്‍ തൊഴിലെടുക്കുന്നവരുടെ വേജസ് ഡാറ്റ് (ശമ്പള പട്ടിക) പരസ്യമായി പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സഹ പ്രവര്‍ത്തകരുടെ വേതനത്തെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുവാന്‍ ഇനി അനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ദേശീയ തുല്യ വേതന ദിനമായി ആചരിക്കുന്ന ഏപ്രില്‍  8 നു തന്നെ ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയത് യാദൃച്ഛീകമാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിട്ടുളള അധികാരം ഉപയോഗിച്ചു. ഇത്തരം ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അസംതൃപ്തരാണ്. ജനോപകാരമായ നടപടികള്‍ക്കു കാലതാമസം ഒഴിവാക്കുന്നതിന് ഇതുപോലെയുളള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍  നിര്‍ബ്ബന്ധിതരാണെന്നാണ് ഡമോക്രാറ്റിക്  കക്ഷിയുടെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.