You are Here : Home / USA News

സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ (ന്യൂയോര്‍ക്ക്‌) പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍

Text Size  

Story Dated: Wednesday, April 09, 2014 10:17 hrs UTC

ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയും പ്രകാരം നടത്തപ്പെടും.

ഏപ്രില്‍ 12-ന്‌ ശനിയാഴ്‌ച- വൈകിട്ട്‌ 5 മണിക്ക്‌ മുതിര്‍ന്നവര്‍ക്കുള്ള വി കുമ്പസാരം സന്ധ്യാപ്രാത്ഥന.

ഏപ്രില്‍ 13-ന്‌ ഓശാന ഞായര്‍- രാവിലെ 5.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന്‌ ഓശാന തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍, വി. കുര്‍ബാന.

ഏപ്രില്‍ 14,15 തീയതികളില്‍ വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന.

ഏപ്രില്‍ 16-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 5.30-ന്‌ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും വി. കുമ്പസാരം, 7 മണിക്ക്‌ വിശുദ്ധ കുര്‍ബാന.

ഏപ്രില്‍ 17-ന്‌ പെസഹാ വ്യാഴം- വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന.

ഏപ്രില്‍ 18 ദുഖവെള്ളി- രാവിലെ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ പീഢാനുഭവ തിരുകര്‍മ്മങ്ങളും.

ഏപ്രില്‍ 19-ന്‌ ദുഖശനി- രാവിലെ 9.30-ന്‌ പ്രഭാത നമസ്‌കാരം, വി. കുര്‍ബാന.

ഏപ്രില്‍ 20-ന്‌ ഈസ്റ്റര്‍ ഞായര്‍- രാവിലെ 5.30-ന്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങളും തുടര്‍ന്ന്‌ വി. കുര്‍ബാനയും.

വികാരി ഫാ. വര്‍ഗീസ്‌ പി. മാണിക്കാട്ട്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌. ഇമെയില്‍: vpmanikat@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.