You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സി.എസ്‌.ഐ സീഫോര്‍ഡ്‌ ഇടവക ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു

Text Size  

Story Dated: Sunday, June 23, 2013 10:01 hrs UTC

തോമസ്‌ റ്റി ഉമ്മന്‍

 

ന്യൂയോര്‍ക്ക്‌: ലോങ്‌ ഐലന്‍ഡില്‍ സീ ഫോര്‍ഡിലുള്ള സി .എസ്‌.ഐ മലയാളം ഇടവകയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ്‌ ഡേ വിപുലമായ രീതിയില്‍ ആഘോഷിച്ചു. ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനക്കു ശേഷം പിതാക്കന്മാര്‍ക്കായി പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. യുവജനങ്ങളുടെയും സ്‌ത്രീജന സഖ്യത്തിന്റെയും വകയായി എല്ലാ പിതാക്കന്മാര്‍ക്കും ഉപഹാരങ്ങള്‍ നല്‌കി അവരെ ആദരിച്ചു. വികാരി സാമുവേല്‍ ഉമ്മന്‍ ആരാധനയ്‌ക്ക്‌ നേതൃത്വം നല്‌കി. സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.