You are Here : Home / USA News

എക്യൂമെനിക്കല്‍ ക്രിസ്‌തുമസ്‌ ആഘോഷം ഷിക്കാഗോയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 03, 2013 07:22 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ മുപ്പതാമത്‌ ക്രിസ്‌തുമസ്‌ ആഘോഷ പരിപാടികള്‍ ഡിസംബര്‍ ഏഴിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ മെയിന്‍ ഈസ്റ്റ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (Main East School, 2601 Dempster St, Park Ridge, IL 60068) നടത്തപ്പെടുന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ്‌ മോര്‍ അലക്‌സാണ്ട്രിയോസ്‌ തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്‌തുമസ്‌ സന്ദേശം നല്‍കുകയും ചെയ്യും. ഭക്തിനിര്‍ഭരമായ ഘോഷയാത്ര, ആരാധന, പൊതുസമ്മേളനം, കരോള്‍ ഗാനങ്ങള്‍ കൂടാതെ കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണശബളമായ ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ എന്നിവ ആഘോഷപരിപാടികളില്‍ ഉണ്ടായിരിക്കും. കേരളത്തിലെ നിര്‍ധനരായ ഒരു കുടുംബത്തിന്‌ എല്ലാവര്‍ഷവും നല്‍കിവരുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഈവര്‍ഷം നല്‍കപ്പെടുന്ന ഭവനത്തിന്റെ ഔപചാരികമായ താക്കോല്‍ ദാന കര്‍മ്മം തദവസരത്തില്‍ നല്‍കപ്പെടും.

 

കൂടാതെ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാസ്‌കറ്റ്‌ ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്യും. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ്‌ (ജനറല്‍ കണ്‍വീനര്‍), സ്റ്റാന്‍ലി കളരിക്കമുറിയില്‍ (ജോയിന്റ്‌ കണ്‍വീനര്‍), ജോസ്‌ വര്‍ഗീസ്‌, സാം തോമസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്‌) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്‌, യാക്കോബായ, മാര്‍ത്തോമാ, സി.എസ്‌.ഐ തുടങ്ങിയ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്താണ്‌.

 

 

റവ. ഷാജി തോമസ്‌ (പ്രസിഡന്റ്‌), റവ. മാത്യു ഇടിക്കുള (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ പൂന്തല (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത്‌ വില്യംസ്‌ (ജോയിന്റ്‌ സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍), ആന്റോ കവലയ്‌ക്കല്‍ (ഓഡിറ്റര്‍), റവ.ഫാ. എബി ചാക്കോ (യൂത്ത്‌ ഫോറം), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ലളിത്‌ അലക്‌സാണ്ടര്‍ (വിമന്‍സ്‌ ഫോറം), ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്‌ പണിക്കര്‍ (പബ്ലിസിറ്റി) എന്നിവരാണ്‌ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ നയിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബഞ്ചമിന്‍ തോമസ്‌ (847 529 4600), സ്റ്റാന്‍ലി കളരിക്കമുറിയില്‍ (847 877 3316), ജോസ്‌ വര്‍ഗീസ്‌ (847 942 8058), സാം തോമസ്‌ (630 285 9197).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.