You are Here : Home / USA News

ഡോ. ജാസ്മിന്‍ സുലൈമാന് ടെക്സാസ് ഫിസിഷ്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, December 01, 2013 08:48 hrs UTC

2013-ലെ 'ടെക്സാസ് ഫിസിഷ്യന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡിന് മലയാളിയായ ഡോ. ജാസ്മിന്‍ സുലൈമാന്‍ അര്‍ഹയായി. ടെക്സാസില്‍ വെച്ചു നടന്ന ചടങ്ങില്‍ ടെക്സാസ് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് എന്ന സംഘടനയുടെ പ്രസിഡന്റ് ക്ലെയര്‍ ഹോക്കിന്‍സനില്‍ നിന്ന് ഡോ. ജാസ്മിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വളരെയേറെ അറിയപ്പെടുന്ന ഡോ. ജാസ്മിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങളെ ചടങ്ങില്‍ പ്രകീര്‍ത്തിക്കുകയുണ്ടായി. എറണാകുളം സ്വദേശിനിയായ ഡോ. ജാസ്മിന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്. അമേരിക്കയില്‍ എഞ്ചിനീയറും വ്യവസായിയുമായ കടയ്ക്കല്‍ സ്വദേശി എം. സുലൈമാന്‍ ഭര്‍ത്താവും, അഡീവ്, ആലിയ എന്നിവര്‍ മക്കളുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.