You are Here : Home / USA News

മദ്യപാനിയുടെ മാനസാന്തരം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, December 01, 2013 02:56 hrs UTC

ജോണിയും, സൂസിയും നാലു മക്കളുമൊത്തു വിജനമായ ഒരു സ്ഥലത്ത് പള്ളിക്കാരുമൊത്തു റിട്രീറ്റ് പങ്കെടുക്കുവാന്‍ പോയി. മൂന്നു ദിവസത്തെക്കയിരുന്നു റിട്രീറ്റ് സംഘടിപ്പിച്ചത്.റിട്രീട്ടിനു പറ്റിയ സ്ഥലം. പ്രകൃതി ഭംഗി നിറഞ്ഞു തുളുമ്പുന്ന ഒരു തടാകം. നമ്മുടെ നാടിന്റെ പ്രതീതി. മിക്ക പള്ളിക്കാരും റിട്രീട്ടിനു തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു മീറ്റിങ്ങിനു തുടക്കമായി. സ്ത്രീകള്ക്കും, പുരുഷനമാര്ക്കും യുവ ജനങ്ങള്‍ക്കും മാറി മാറിയുള്ള പ്രത്യേകം ക്ലാസുകള്‍. ഉച്ച ഭക്ഷണം കഴിഞ്ഞു വീണ്ടും സെമിനാര്.പങ്കെടുത്ത എല്ലാവര്ക്കും വളരെ ആലമീകമായി ഉത്തേജനം നല്കിയ ആദ്യ ദിവസത്തെ മീറ്റിങ്ങുകള്‍ 4 മണിയോട് കൂടി അവസാനിച്ചു. ഓരോ കുടുംബവും അവരവരുടെ മുറികളിലേക്ക് പോയി.ജോണിക്കും കുടുംബത്തിനും പുതിയൊരു അനുഭവം ആയിരുന്നു. ജോണി പ്രകൃതി സൌന്ദര്യം ആസ്വധീക്കാനെന്നു പറഞ്ഞു പുറത്തേക്കു പോയി. സൂസിയും മക്കളും ക്ഷീണം കൊണ്ട് അല്‍പ്പ സമയത്തേക്ക് മയങ്ങി പോയി.ഉണര്‍ന്നപ്പോള്‍ രാത്രി 9 മണി . മറ്റു കുടുംബങ്ങള്‍ ഭക്ഷണം കഴിച്ചു അവരവരുടെ മുറികളിലേക്ക് പോയി.

 

സൂസിയും മക്കളും ജോണിയെ അന്വേഷിച്ചു. ബാത് റൂമിലും, ലഞ്ച് റൂമിലും കണ്ടില്ല. പള്ളിയില നിന്നും എത്തിയിട്ടുള്ള എല്ലാ കുടുംബത്തോടും അന്വേഷിച്ചു. ആളെ കാണാനില്ല. പുറത്തു പോയപ്പോള്‍ വല്ല വന്യ മൃഗങ്ങളും ഉപദ്രവിച്ചതാകുമോ ? പുറത്തു പോയി അന്വേഷിക്കാമെന്ന് സുഹൃത്തുക്കള്‍. പുറത്തു കൂരിരുട്ടു. ഒരു സേര്‍ച്ച്‌ ലൈറ്റ് റിട്രീറ്റ് സെന്റെറില്‍ നിന്നും സംഘടിപ്പിച്ചു. ഭാര്യയും മക്കളും അവരോടൊപ്പം ജോണിയെ കണ്ടുപിടിക്കുവനായി ആ കെട്ടിടത്തിന്റെ നാല് ഭാഗത്തേക്കും നീങ്ങി. പെട്ടെന്ന് കേള്‍ക്കാം ഒരു പൊട്ടി കരയുന്ന ശബ്ദം. എല്ലാവരും ആ ഭാഗത്തേക്ക് നീങ്ങി. ജോണിയുടെ ശബ്ദം ആല്ലേ അത്? സൂസി തരുപ്പിച്ചു പറഞ്ഞു. അതെ ജോണിയുടെ തന്നെ. എല്ലാവരും കാതോര്‍ത്ത്‌ നിന്നു. സൂസി ശബ്ദം കേള്ക്കുന്നിടത്തെക്ക് ലൈറ്റ് തെളിച്ചു. തന്റെ ഭര്‍ത്താവു ഒരു മരത്തില്‍ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരയുന്നു. 'ബിന്ദു എന്നോട് മാപ്പ് തരു' എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിച്ചു. പക്ഷെ ജോണി മറ്റൊരു ലോകത്തായിരുന്നു. ഒരു മദ്യ കുപ്പി ഏതാണ്ട് മുഴുവന്‍ തന്നെ ഉള്ളിലാക്കി. മദ്യം കുടിക്കുമ്പോള്‍ ജോണി അറിയാതെ തന്റെ പഴയ ലോകത്തേക്ക് മാറ്റപ്പെടും. കോളേജു പഠന കാലത്ത് ബിന്ദു എന്ന പെണ്‍കുട്ടിയുമായി ഇഷ്ട്ടത്തിലായിരുന്നു ജോണി.

 

 

ബിന്ദുവിനെ വിവാഹം കഴിക്കഞ്ഞതിന്റെ കുറ്റബോധം എപ്പൊഴും ജോണിയെ അലട്ടിയിരുന്നു. അമിതമായി മദ്യപിച്ച ജോണി ബിന്ദു ആണെന്നുള്ള സങ്കല്‍പ്പത്തില്‍ ആയിരുന്നു. ആ മരത്തില്‍ കെട്ടിപിടച്ചതും, ചുംബിച്ചതും ഒക്കെ. എല്ല്ലാവരും താങ്ങിഎടുത്തു ജോണിയെ മുറിയിലേക്ക് കൊണ്ട് വന്നു. ബാത് റൂമില്‍ കയറ്റി തലയില്‍ വെള്ളം ഒഴിച്ചു വെളിവ് കിട്ടാന്‍ വേണ്ടി. തല നല്ലതായി തണുത്തപ്പോള്‍ ജോണി ചോദിച്ചു ഞാന്‍ എവിടെ ആകുന്നുവെന്ന്‌? നടന്ന സംഭവങ്ങള്‍ സുഹൃത്തുക്കള്‍ ജോണിയോടു വിവരിച്ചു.സൂസിയുടെയും മക്കളുടെയും മുഖത്തു എന്നെ നോക്കും ജാള്യനായി ആ സോഫയില്‍ ഇരുന്നു. സൂസി ഒരു ഗ്ലാസ്‌ തൈര് കുടിക്കുവാന്‍ കൊടുത്തു.കുടിച്ചതിനു ശേഷം സൂസിയുടെയും മക്കളുടെയും തലകളില്‍ കൈ വച്ചു മേലില്‍ മദ്യം കുടിക്കില്ല എന്നൊരു ഒരു ഉറച്ച തീരുമാനം എടുത്തു. മറ്റുള്ളവരുടെ മുഖത്ത് നോക്കാനുള്ള നാണം കാരണം മൂന്നു ദിവസത്തേക്ക് റിട്രീറ്റ് സംബന്ധിക്കുവാന്‍ വന്ന ജോണിയും കുടുംബവും നേരം പുലരും മുമ്പേ വീട്ടിലേക്കു മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.