You are Here : Home / USA News

ആറന്‍മുള വിമാനത്താവളം, വീഡിയോ കാമ്പയിന്‍

Text Size  

Story Dated: Sunday, December 01, 2013 02:23 hrs UTC

ഫിലിപ്പ്‌ മാരേട്ട്‌ കേരള വിഷന്റെ നേതൃത്വത്തില്‍ നടത്തിയ `വീ സപ്പോര്‍ട്ട്‌ വിഴിഞ്ഞം മദര്‍പോര്‍ട്ട്‌' വീഡിയോ കാംപേയിന്‍ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവരോടും ആദ്യമായ്‌ ഞങ്ങളുടെ കൃതജ്ഞത അറിയിക്കുന്നു. അതോടൊപ്പം കേരള സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനാവിശ്യമായ എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കും പിന്തുണയേകികൊണ്ട്‌ നിങ്ങളോടൊപ്പം അണിചേരാന്‍ കേരള വിഷന്‍ എന്നും ഉണ്ടാകുമെന്ന്‌ ഒരിക്കല്‍ കൂടി ഞങ്ങള്‍ അറിയിക്കുന്നു. ലോകമാസകലമുള്ള മലയാളികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന ആറന്‍മുള വിമാനത്താവളത്തെ പിന്തുണച്ചുകൊണ്ട്‌ ഒരു വീഡിയോ കാമ്പയില്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു എന്ന വിവരം ഞങ്ങള്‍ അറിയിക്കട്ടെ. ഞങ്ങളുടെ പ്രവര്‍ത്തനമേഖലയായ ന്യുജേഴ്‌സി, ന്യുയോര്‍ക്ക്‌ പ്രദേശങ്ങളില്‍ ഈ വീഡിയോ കാമ്പയിനാവിശ്യമായ ഇന്റര്‍വ്യുകള്‍ നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു .

 

എന്നാല്‍ അമേരിക്കയുടെ എല്ലാ സ്ഥലങ്ങളിലും നിന്നുള്ള മലയാളികളെയും ഉള്‍പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനും നിങ്ങളെയെല്ലാം നേരിട്ടുകണ്ട്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍ റിക്കോര്‍ഡ്‌ ചെയ്യാനും സാധിക്കാത്തതുകൊണ്ട്‌ മറ്റൊരു ആശയം നിങ്ങളുമായി പങ്ക്‌ വയ്‌ക്കുന്നു . നിങ്ങള്‍ക്ക്‌ നിങ്ങളിപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തിരുന്നുകൊണ്ടുതന്നെ ഈ കാംപേയിനില്‍ പങ്കെടുക്കാം. ഒരു സാധാരണ ക്യാം കോഡറും ക്യാമറ കൈകാര്യം ചെയ്യാന്‍ ഒരു സുഹൃത്തിനെയും സംഘടിപ്പിച്ചാല്‍ മതി. അഞ്ചു മിനിറ്റില്‍ കൂടാതെ ഒരു പ്രസംഗം റിക്കോര്‍ഡ്‌ ചെയ്‌ത്‌ ഞങ്ങള്‍ക്കയച്ചു തന്നാല്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വീഡിയോ ക്ലിപ്പിംഗ്‌കളോടൊപ്പം ചേര്‍ത്ത്‌ വീഡിയോകള്‍ നിര്‍മ്മിച്ച്‌ അത്‌ പത്രങ്ങള്‍, യൂട്യുബ്‌ മറ്റ്‌ ലോക്കല്‍ ചാനലുകള്‍ എന്നിവയിലൂടെ ലോകമെങ്ങും പ്രചരിപ്പിച്ച്‌ കൂടുതല്‍ ജനങ്ങളുടെ പിന്തുണ നമ്മുക്ക്‌ നേടിയെടുക്കാം. എന്തുകൊണ്ട്‌ ആറന്‍മുള വിമാനത്താവളം ഒരു യാഥാര്‍ത്ഥ്യമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന്‌ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 

 

കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ ചേക്കേറിയ മലയാളികളില്‍ നല്ലൊരുപങ്കും ആറന്‍മുളയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും മുള്ളവരാണ്‌. മത സൗഹാര്‍ദത്തിന്റെ കര്‍മ്മ ഭൂമ്മിയാണ്‌ ഈ പ്രദേശം. ശബരിമല തീര്‍ത്ഥാടനം, ചെറുകോല്‍പുഴ ഹൈന്ദവ കണ്‍വന്‍ഷന്‍ പരുമല തീര്‍ത്ഥാടനം, മഞ്ഞനിക്കര തീര്‍ത്ഥാടനം, മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍, എന്നീ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെത്തുന്നവരില്‍ കുറെ പേരുടെയെങ്കിലും യാത്രാക്ലേശം മാറ്റാന്‍ ഈ വിമാനത്താവളം വലിയ സഹായമാകും. കേരളത്തിന്റെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്‌ ആറന്‍മുള വിമാനത്താവളം അനിവാര്യമാണ്‌ . പത്തനംതിട്ട , കോഴഞ്ചേരി, തിരുവല്ലാ , ഇടുക്കി, റാന്നി, കോന്നി, അടൂര്‍, പന്തളം, ചെങ്ങനൂര്‍, മല്ലപ്പള്ളി എന്നീ പ്രദേശങ്ങളുടെ വികസനത്തിന്‌ ആരംഭം കുറിക്കാന്‍ ഈ വിമാനത്താവള നിര്‍മ്മിതിയിലൂടെ സാധ്യമാകും.

 

 

ഈ സ്വപ്‌നം നമ്മുടെ ജീവിതകാലയളവില്‍ തന്നെ നടക്കണമെന്നാഗ്രഹിക്കുന്ന ലെക്ഷക്കണക്കിന്‌ പ്രവാസി മലയാളികളോടൊപ്പം ആറന്‍മുള വിമാനത്താവളത്തില്‍ പറന്നു ചെന്നിറങ്ങുന്ന ആ ധന്യ മുഹൂര്‍ത്തം ഈ ലേഖകന്‍ അനുദിനം സ്വപ്‌നം കാണുന്നു. ആറന്‍മുള കണ്ണാടിയിലൂടെ ലോക പ്രസിദ്ധമായ ആറന്‍മുള ഇനിയും ലോകശ്രദ്ധയാകര്‍ഷിക്കാന്‍ ഇടവരുത്തുന്ന ഈ വിമാനത്താവളം നമ്മുടെ അഭിമാന പ്രശ്‌നമാണ്‌. വീഡിയോ അയയ്‌ക്കാന്‍ പറ്റാത്തവര്‍ക്കും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങളെ അറിയിക്കാവുന്നതാണ്‌ . വീഡിയോ കാമ്പയിന്‍ എങ്ങനെയായിരിക്കും എന്നറിയാത്തവര്‍ `വിഴിഞ്ഞം പോര്‍ട്ട്‌ വീഡിയോ കാമ്പയിനുകള്‍ കാണുക. ഈ വീഡിയോ കാണാന്‌ ഈ ലിങ്കില്‌ ക്ലിക്ക്‌ ചെയ്യുക

http://www.youtube.com/watch?v=dPVYKGAW1mU&list=HL1384891729&feature=mh_lolz

 

http://www.youtube.com/watch?v=VcFcOevS1lI&list=HL1384891729

 

നിങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ keralavision@live.com ലേക്ക്‌ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫിലിപ്പ്‌ മാരേട്ട്‌ 9737154205.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.