You are Here : Home / USA News

സംയുക്ത വാര്‍ഷീക സെമിനാര്‍ സമാപിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, November 20, 2013 11:44 hrs UTC

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്കലഹോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷം വഹിച്ച സെമിനാറില്‍ ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആധാരമാക്കി റവ.ഫാ.ബിനു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. റവ.ഫാ.പി.എസ്. കുരിയന്‍ സ്വാഗതം ആശംസിച്ചു. റവ.ഫാ. ജോസഫ് കരമല ആശംസകള്‍ നേര്‍ന്നു. റവ.ഫാ.വി.എം. തോമസ് ധ്യാനപ്രസംഗം നടത്തി.

 

വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ ആസ്വാദകരമായിരുന്നു. റവ.ഡീക്കന്‍ റിച്ചി, റവ.ഡീക്കന്‍ എബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വിജ്ഞാനപ്രദവും, ആകര്‍ഷകവുമായിരുന്നു. സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിനും സെന്റ് മേരീസ് ലീഗിനുമുള്ള പങ്കാളിത്വം എന്ന വിഷയത്തെ സംബന്ധിച്ചുള്ള ചര്‍ച്ചക്ക് ശ്രീ.സോണി ജേക്കബ്ബ്, മിസ്സിസ്സ് അന്നമ്മ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഡോ.ലിന്റാ അബ്രാഹാം കൃതജ്ഞത അര്‍പ്പിച്ചു. മിസ്സിസ്സ് നാന്‍സി ജേക്കബ് എം.സി.ആയിരുന്നു. തികഞ്ഞ ആത്മീയ നിറവില്‍ തന്നെ സെമിനാര്‍ പരിപാടികള്‍ സമാപിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.