You are Here : Home / USA News

ഫിലിപ്പീന്‍സ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, November 17, 2013 12:09 hrs UTC

ഡാലസ്: നവംബര്‍ ആദ്യവാരത്തില്‍ ഫിലിപ്പീന്‍സിലുണ്ടായ, ലോക ചരിത്രത്തിലെ തന്നെ ശക്തമായ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ടൈഫൂണ്‍ ഹയാന്‍ മൂലമുണ്ടായ അതിദാരുണമായ പ്രകൃതിക്ഷോഭത്തില്‍ ജീവന്‍ ഹോമിക്കപ്പെട്ട ആയിരക്കണക്കിന് പേരുടെ അകാല നിര്യാണത്തില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ടക്ലോബാന്‍, മനില തുടങ്ങിയ നഗരങ്ങളെ മുഴുവനായും സംഹരിച്ച്, ഉറ്റവരും ഉടയവരും ഉള്‍പ്പടെ സകലും നഷ്ടപ്പെട്ട് സ്വന്തജീവന്‍ നിലനിര്‍ത്തുന്നതിനായി വെള്ളം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ക്കുപോലും ലോക ജനതയുടെ മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന സഹജീവികളുടെ ദുഖത്തില്‍ നാമും പങ്കുചേരണമെന്നും, ദുരിതാശ്വാസ പ്രവര്‍ത്തത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന അമരികെയര്‍, റെഡ്‌ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും, ദുരിതബാധിതരുടെ ആശ്വാസത്തിനായി സഭാംഗങ്ങള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കണമെന്നും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.