You are Here : Home / USA News

കുറ്റവാളികള്‍ രക്ഷപെടുന്നു, കേരളം ഇന്ത്യയുടെ ഭാഗമോ?

Text Size  

Story Dated: Sunday, November 10, 2013 12:28 hrs UTC

അവിശുദ്ധ രാഷ്‌ട്രീയ കോമാളികള്‍ ഒത്തൊരുമയോടെ സംഘടിച്ച്‌ ശക്തരാകുന്നു. കുറ്റവാളികള്‍ ഓരോരുത്തരായി രക്ഷപെടുന്നത്‌ കേരളത്തിലെ ജനം നിര്‍വികാരതയോടുകൂടി വീക്ഷിച്ചുകൊണ്ട്‌ മൗനം പാലിക്കുന്നു. എത്ര കൊടുംകുറ്റകൃത്യം ചെയ്‌താലും, സ്‌ത്രീകളെ പരസ്യമായി ആക്ഷേപിച്ചാലും, ഖജനാവിന്‌ കോടികള്‍ നഷ്‌ടമുണ്ടാക്കിയാലും, പൊതുജനങ്ങളെ കബളിപ്പിച്ച്‌ കോടികള്‍ വിഴുങ്ങിയാലും അതീവ ലാഘവത്തോടെ സാക്ഷികളേയും വക്കീലന്മാരേയും വരെ കൂറുമാറ്റിച്ച്‌ ഒരു പോറല്‍പോലുമേല്‍ക്കാതെ കക്ഷി-രാഷ്‌ട്രീയ ഭേദമില്ലാതെ കുറ്റവിമുക്തരാകുന്നു. കോടതി വിധികള്‍ എങ്ങനെ വന്നാലും, നികുതി അടയ്‌ക്കുന്ന സമ്മതിദായകരും, കേരളത്തിലെ ആബാവൃദ്ധം ജനങ്ങളും സത്യം അവരുടെ മനസില്‍ കുറിച്ചിട്ട്‌ വിധിയെഴുതി കഴിഞ്ഞിരിക്കും.

 

അത്‌ ബാലറ്റ്‌ പേപ്പറിലൂടെ പ്രകടമാക്കുകയും ചെയ്യും. ജനങ്ങള്‍ അധികം താമസിയാതെതന്നെ ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണാന്‍ തുടങ്ങും. കാളെ പെറ്റാല്‍ കയറെടുക്കുന്ന മാധ്യമപ്പടകള്‍ തന്നെ കേരളത്തേയും കേരള രാഷ്‌ട്രീയക്കാരേയും, പൊതുജനങ്ങളേയും വിഡ്‌ഢികളാക്കി മുള്‍മുനയില്‍ നിര്‍ത്തി പതിനാലും പതിനഞ്ചും മണിക്കൂറുകള്‍ ടെലിവിഷന്റെ മുന്നിലിരുന്ന്‌ ഹാലിളകുന്ന കാഴ്‌ചയാണ്‌ എങ്ങും. പക്ഷെ ഈ മാധ്യമ സംസ്‌കാരം മറ്റൊരു സംസ്ഥാനത്തും ഇല്ല. അങ്ങനെ ആരും തുനിഞ്ഞിറങ്ങിയാല്‍ അനുഭവം വേറേ ആകുമെന്ന്‌ അറിയാവുന്നവര്‍ ചാനലുകള്‍ തുടങ്ങി, പിഞ്ചു കുഞ്ഞുങ്ങളെ വരെ റിയാലിറ്റി ഷോയിലൂടെ നശിപ്പിക്കുകയാണ്‌. കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകേണ്ട, കേരളത്തില്‍ ജോലിയും കൃഷിയും ചെയ്യേണ്ട. അഭ്യസ്‌തവിദ്യരായ 25 ലക്ഷം പേര്‍ വിദേശത്തുപോയി സമ്പാദിക്കുന്നുണ്ടല്ലോ! അന്യ സംസ്ഥാനങ്ങളിലെ 25 ലക്ഷം പേര്‍ കേരളം പറുദീസയാക്കി മാറ്റുന്നു.

 

 

ഇതില്‍ പകുകിയും ബംഗാളില്‍ നിന്നും ഒറീസയില്‍ നിന്നുമുള്ള ക്രിമിനല്‍ സ്വഭാവമുള്ളവരാണ്‌. ആക്രമണങ്ങള്‍, പിടിച്ചുപറികള്‍, മോഷണങ്ങള്‍, അപകടങ്ങള്‍ അനുദിനം പെരുകുന്നു. ജനം വലയുന്നു. രാഷ്‌ട്രീയ കോമാളികള്‍ ഇതിനിടെ ബന്ദും ഹര്‍ത്താലും കല്ലേറും നടത്തുന്നു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന്‌ ഇപ്പോഴും പലരും പറയുന്നു. എന്നാല്‍ രാഷ്‌ട്രീയ ഭീകരര്‍ കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുന്നു. ഇക്കൂട്ടര്‍ക്കുവേണ്ടതും അതാണ്‌. അക്രമികള്‍ക്കും വെട്ടിപ്പുകാര്‍ക്കും ഓശാനപാടുവാന്‍ എല്ലാവരും ഒത്തൊരുമിച്ച്‌ രാഷ്‌ട്രീയ അജണ്ടകള്‍ കൈമാറുന്നു. പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്നു. അതീവ ഗുരുതരമായ ഇത്തരം സംഭവങ്ങളെ പൊതുജങ്ങള്‍ നേരിടാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. വെറുക്കപ്പെട്ടവരേയും, ക്ഷുദ്രജീവികളേയും വാഴ്‌ത്തപ്പെടുന്ന സമൂഹം എണ്ണത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടരെ ഒറ്റപ്പെടുത്താന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു. രാഷ്‌ട്രീയ കാപാലികരേ ജാഗ്രത....ഇത്‌ ഭാരതമാണ്‌. മതേതരത്വരാജ്യമാണ്‌. ഫാസിസം ഇവിടെ വിലപ്പോകില്ല. . ജയ്‌ഹിന്ദ്‌ ചാരുംമൂട്‌ ജോസ്‌, ന്യൂയോര്‍ക്ക്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.