You are Here : Home / USA News

മലയാളി പ്രൊഫഷണലുകള്‍ക്ക് പ്രോത്സാഹനവുമായി ഫോമ രംഗത്ത്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, November 08, 2013 12:13 hrs UTC

ന്യൂജെഴ്‌സി: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) മലയാളി പ്രൊഫഷണലുകള്‍ക്കായി ഒരു ദിവസം നീണ്ടു നില്‍ക്കുന്ന 'പ്രൊഫഷണല്‍ സമ്മിറ്റ്' സംഘടിപ്പിക്കുന്നു. അമേരിക്കയിലും ലോകമൊട്ടാകെ ബിസിനസ് ശൃംഖലകളുള്ളതുമായ നിരവധി കമ്പനികള്‍ ഫോമയുടെ ഈ സംരംഭത്തോട് കൈകോര്‍ത്തു പിടിച്ചിരിക്കുന്നത് തൊഴില്‍ മേഖലയില്‍ മലയാളി യുവാക്കള്‍ക്ക് പ്രോത്സാഹനവും ഇതര ബിസിനസ് സംരംഭകര്‍ക്ക് ഗുണകരമായ പദ്ധതികളില്‍ ഭാഗഭാക്കാകുകയും ചെയ്യാനാണെന്ന് ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു. വളരെ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌ക്കരിച്ചിട്ടുള്ള ഈ സമ്മിറ്റ്, മലയാളി യുവജനങ്ങളെ അവരവരുടെ ഇച്ഛകള്‍ക്കനുസരിച്ചുള്ള തൊഴിലുകളില്‍ പരിശീലനം നല്‍കുക, ബിസിനസ് സംരംഭകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല. 'യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് ആന്റ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തില്‍, മലയാളി യുവാക്കളെ അമേരിക്കന്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും, സംസ്‌ക്കാരരൂപീകരണത്തിലൂടെയും നേതൃത്വ പരിശീലനത്തിലൂടെയും അവരെ നാളത്തെ ശക്തരായ നേതാക്കളാക്കാനുമുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

 

കൂട്ടായ ശ്രമത്തിലൂടെ കേരളത്തിലേയും അമേരിക്കയിലേയും ശാസ്ത്രസാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുകയും അതുവഴി ഒരു നെറ്റ്‌വര്‍ക്ക് സംവിധാനം ആവിഷ്‌ക്കരിക്കുകയും ചെയ്യുക എന്നതും ഈ സമ്മിറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെടുന്നു. അമേരിക്കയിലെ നിരവധി വമ്പന്‍ ബിസിനസ്സുകളും കോര്‍പ്പറേറ്റ് മേധാവികളും ഈ സമ്മിറ്റില്‍ പങ്കെടുക്കുന്നതും ഒരു സവിശേഷതയാണ്. കമ്പനികള്‍ അവരവര്‍ക്ക് ആവശ്യമുള്ള പ്രൊഫഷണലുകളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതുകൊണ്ട് അനേകം പേര്‍ക്ക് ഈ സമ്മിറ്റ് പ്രയോജനപ്പെടുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. Johnson & Johnson, Orchid Consulting, Fourans, Scube LLC, IT Trail Blazers, NexAge Technologies, Cliecon Solutions Inc., Pentagram Software Inc., Nursefinders, Assured Care Systems Cubes Inc., Game Changer, Green Earth, Nest, Money Dart എന്നിവരെക്കൂടാതെ വിവിധ പ്രമുഖ കമ്പനികളുടെ മേധാവികളും ഈ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

 

കൂടാതെ, യുവ ബിരുദധാരികളുമായി മുഖാമുഖം കണ്ട് തങ്ങള്‍ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളേയും തിരഞ്ഞെടുക്കുന്നതാണ്. അമേരിക്കയിലെ ഭരണസംവിധാനങ്ങളില്‍ മലയാളികള്‍ക്ക് കാര്യമായ പ്രാതിനിധ്യമില്ല. ആ തലങ്ങളിലേക്ക് കടന്നുചെല്ലാന്‍ മുന്‍തലമുറക്കാരേക്കാള്‍ പിന്‍തലമുറക്കാരാണ് പ്രാപ്തര്‍. അവര്‍ക്ക് അതിനുള്ള നേതൃത്വ പരിശീലനം നല്‍കുകയാണ് ഫോമയുടെ ലക്ഷ്യങ്ങളിലൊന്ന് എന്ന് സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പറഞ്ഞു. ഫോമ ഇഥംപ്രഥമമായി സംഘടിപ്പിക്കുന്ന ഈ പ്രൊഫഷണല്‍ സമ്മിറ്റ് അതിനുള്ള വേദിയും കൂടിയാണ്. ഗ്ലാഡ്‌സണ്‍ പറഞ്ഞു. നവംബര്‍ 16ന് ന്യൂജെഴ്‌സിയിലെ എഡിസന്‍ ഹോട്ടലില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മിറ്റില്‍ വിവിധ സാമൂഹ്യസാംസ്‌ക്കാരികരാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. ഫോമയുടെ ഈ ബൃഹത്തായ പദ്ധതിയുടെ അനുഭവാവകാശക്കാരാകുവാന്‍ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വറുഗീസ് ഫിലിപ്പ്, സമ്മിറ്റ് ചെയര്‍മാന്‍ ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ റെനി പൗലോസ് എന്നിവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 267 549 1196, ഗ്ലാഡ്‌സന്‍ വര്‍ഗീസ് 847 561 8402, വറുഗീസ് ഫിലിപ്പ് 215 934 7212, ജിബി തോമസ് 914 573 1616, റെനി പൗലോസ് 510 303 4868. സൗജന്യ ഓണ്‍‌ലൈന്‍ രജിസ്‌ട്രേഷന്‍: www.fomaa.com/html/yps2013registration.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.