You are Here : Home / USA News

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, February 27, 2019 12:06 hrs UTC

ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജിയന്‍ ഇടവക മിഷന്‍, സേവികാ സംഘം, യുവജനസഖ്യം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 8 മത് റീജിയണല്‍ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 1,2 ( വെള്ളി,ശനി) തീയതികളില്‍ നടത്തപെടുന്ന ദ്വിദിന കോണ്‍ഫറന്‍സ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകയാണ് കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത്. പ്രമുഖ വേദപണ്ഡിതനും ഷിക്കാഗോ മാര്‍ത്തോമാ ഇടവക വികാരിയുമായ റവ.ഷിബി വര്‍ഗീസ്, വേദചിന്തകനും ഡാളസ് ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ഇടവകാംഗവുമായ പി.വി. ജോണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. 'ആരാധനയും സാക്ഷ്യവും രൂപാന്തരപ്പെട്ട ലോകത്തിനു വേണ്ടി' എന്ന ചിന്താവിഷയത്തെ അധികരിച്ചു പഠനവും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. അതോടൊപ്പം പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്, ബൈബിള്‍ ക്ലാസുകള്‍, ചിന്തോദീപകങ്ങളായ പ്രസംഗങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസുകള്‍, കോണ്‍ഫ്രന്‍സ് ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേല്‍, സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍, ഡാളസിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച്, സെഹിയോന്‍, സെന്റ് പോള്‍സ്, കരോള്‍ട്ടന്‍, ക്രോസ്സ്‌വേ, ലബ്ബക്ക് ഇമ്മാനുവേല്‍, ഓസ്റ്റിന്‍, ഒക്‌ളഹോമ, കൊളറാഡോ, മക്കാലന്‍ കോണ്‍ഗ്രിഗേഷന്‍ എന്നീ ഇടവകകളാണ് സൗത്തവെസ്റ്റ് റീജിയനില്‍ ഉള്‍ പ്പെടുന്നത്. റീജിയണിലെ വൈദികശ്രേഷ്ഠരും കോണ്‍ഫറന്‍സില്‍ സംബന്ധിയ്ക്കുന്നതും നേതൃത്വം നല്‍കുന്നതുമാണ്. ഈ വര്‍ഷത്തെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ 500ല്‍ പരം വിശ്വാസികളെ പ്രതീക്ഷിയ്ക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം ഇടിക്കുള അറിയിച്ചു. ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന 19 മത് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍റന്‍സിന്റെ കിക്ക് ഓഫ് ശനിയാഴ്ച രാവിലെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ വച്ച് നടത്തപ്പെടുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ജേക്കബ്.പി.തോമസ് 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് 713 408 7394 ഏബ്രഹാം ഇടിക്കുള 713 614 9381

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.