You are Here : Home / USA News

'മാഗി'ന്റെ ക്രിസ്തുമസ് പുതുവല്‍സരാഘോഷം ഡിസം.29 നു ശനിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, December 28, 2018 01:54 hrs UTC

ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (MAGH) ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ ഡിസംബര്‍ 29 നു ശനിയാഴ്ച നടത്തപ്പെടുന്നു. മാഗിന്റെ ആസ്ഥാന കേന്ദ്രമായ, അടുത്തയിടെ നവീകരിച്ച 'കേരളാ ഹൗസി'ന്റെ വിശാലമായ ഹാളിലാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്(1415, PACKER LANE, STAFFORD, TEXAS 77477)). കേരള ഹൗസിന്റെ നവീകരണ ശേഷം നടത്തപെടുന്ന ആദ്യ പൊതു പരിപാടിയാണ് ഇത്. വൈകുന്നേരം 5:30 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് 2018 ല്‍ 'മാഗി' നെ ധീരമായി നയിച്ച പ്രസിഡണ്ട് ജോഷ്വാ ജോര്‍ജ് പറഞ്ഞു. ഹൂസ്റ്റണിലെ പ്രമുഖരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ശ്രുതിമധുരമായ കരോള്‍ ഗാനങ്ങള്‍, നൃത്തങ്ങള്‍, മിമിക്രി, സ്‌കിറ്റ്, മാജിക് ഷോ, അടിപൊളി പാട്ടുകള്‍ തുടങ്ങിയവ ക്രിസ്മസ് ആഘോഷരാവിനെ മികവുറ്റതാക്കി മാറ്റും.

ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ അഭിമാനങ്ങളായ, ചരിത്ര വിജയം കുറിച്ച, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ്, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് 3 ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ട ജൂലി മാത്യു എന്നിവര്‍ക്ക് ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ ആദരവും തദവസരത്തില്‍ നല്‍കുന്നതാണ്. ഹൂസ്റ്റണില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും മാഗിന്റെ സ്ഥാപക നേതാക്കളെയും ആഘോഷമദ്ധ്യേ ആദരിക്കും. 2019ല്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷനു ചുക്കാന്‍ പിടിയ്ക്കുവാന്‍ നിയോഗിതരായ പ്രസിഡന്റ് ഇലെക്ട് മാര്‍ട്ടിന്‍ ജോണിനെയും ടീമിനെയും പരിചയപ്പെടുത്തുന്നതുമാണ്. ക്രിസ്തുമസ് പുതുവല്‍സരാഘോഷത്തിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. ആഘോഷ പരിപാടികളില്‍ വന്നു സംബന്ധിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുട്ടെണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.