You are Here : Home / USA News

ഫോമാ കേരളത്തിനായി പത്തു ലക്ഷം രൂപയുടെ രണ്ടാം ഘട്ടധനസഹായം പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 15, 2018 08:15 hrs UTC

കനത്തമഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ജനജീവിതം താറുമാറാക്കിയ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമാ 10 ലക്ഷത്തിന്റെ രണ്ടാംഘട്ട ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആണ് ഈ തീരുമാനം കൈക്കൊണ്ടത്. അമേരിക്കയിലെ നിരവധി ആളുകൾ കേരളത്തിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ തങ്ങളുടെ ബന്ധുമിത്രാദികളെയും അവശതയനുഭവിക്കുന്ന മറ്റുള്ളവരെയും എങ്ങനെ സഹായിക്കും എന്ന് ആശങ്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ഫോമായുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു രണ്ടാംഘട്ട ദുരിദാശ്വാസ നടപടികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. 10 ലക്ഷം രൂപയുടെ ഈ പാക്കേജ് ഒരാഴ്ചക്കകം കേരളത്തിൽ എത്തിക്കുമെന്ന് ഫോമാ പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ചാമത്തിൽ അറിയിച്ചു. ഫോമയുടെ ആദ്യഘട്ട സഹായം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ആവശ്യസാധനങ്ങൾ അടങ്ങിയ ആയിരത്തിൽപരം കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് കഴിഞ്ഞമാസം നടത്തിയിരുന്നു.

കേരളത്തിലെ പ്രളയക്കെടുതിയിൽ അപലപിക്കുവാനും ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തുവാനും ഫോമയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് ന്യൂയോർക് സമയം 8 30ന് ഒരു ദേശീയ കോൺഫറൻസ് കോൾ വിളിച്ചു കൂട്ടുന്നു. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും ഈ കോൺഫറൻസിൽ ചേർന്നു കൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നതായിരിക്കും. അമേരിക്കയിലെ എല്ലാ മലയാളികളും ഈ കോൺഫറൻസ് കോളിൽ ചേർന്നുകൊണ്ട് കേരളത്തിലെ ജനങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഫോമാ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

Conference Call Details
Dial in Number - 605 472 5611
Access Code - 209764
Date: 8/16/2018 - Thursday

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.