You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് കേസ്: വിധി പറയുന്നത് സെപ്റ്റംബര്‍ പതിനേഴിലേക്കു മാറ്റി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 15, 2018 10:36 hrs UTC

ഷിക്കാഗോ: ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസിനെ വധിച്ച കേസിലെ പ്രതി ഗേജ് ബതൂണിനു വേണ്ടി ഓഗസ്റ്റ് 13 നു കോടതിയില്‍ ഹാജരായ പുതിയ അറ്റോര്‍ണിമാര്‍ കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിധി പറയുന്നത് സെപ്റ്റംബര്‍ പതിനേഴിലേക്കു മാറ്റിവെച്ചുകൊണ്ടു ജഡ്ജി ഉത്തരവിട്ടു .കേസിന്റെ വിധി ഓഗസ്റ്റ് 15 നു നടക്കാനിരിക്കെയാണ് പുതിയ തീരുമാനം. വളരെ ജനശ്രദ്ധ ആകര്‍ഷിച്ച ഈ കേസിന്റെ ഭാവി എന്തായി തീരുമെന്ന ആശങ്ക ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 2018 ജൂണ്‍ 14 നായിരുന്നു പ്രവീണ്‍ വര്‍ഗീസിനെ വധിച്ച കേസില്‍ ഗേജ് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിയെഴുതിയിരുന്നു. നേരത്തെ ഹാജരായ അറ്റോര്‍ണിയെ മാറ്റണമെന്നു കോടതിയില്‍ എഴുതി നല്‍കിയ അപേക്ഷയില്‍ പ്രതി ആവശ്യപ്പെട്ടിരുന്നു . രണ്ടു തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചത് . ഓഗസ്റ്റ് 9 നു ജഡ്ജി പ്രതിയുടെ അപേക്ഷ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ രണ്ടു അറ്റോര്‍ണിമാര്‍ കേസ് ഏറ്റെടുത്തത് ഓഗസ്റ്റ് 13 നു സ്റ്റാറ്റസ് ഹിയറിങ്ങിന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ജഡ്ജിയും അറ്റോര്‍ണിമാരും പ്രതിയും പരസ്പരം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു .ചര്‍ച്ചയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇരു വിഭാഗവും തയാറായില്ല.

പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തില്‍ ഗേജ് ബതൂണിനു യാതൊരു പങ്കും ഇല്ലാത്തതിനാല്‍ കേസ് തള്ളിക്കളയുകയോ ,പുനര്‍ വിചാരണ നടത്തുകയോ വേണമെന്നാവശ്യപ്പെട്ടു കോടതിയില്‍ പുതിയ അറ്റോര്‍ണിമാര്‍ സമര്‍പ്പിച്ച അപേക്ഷ ജഡ്ജി പരിഗണിച്ചാല്‍ വിധി അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത പരിഗണിച്ചില്ലെങ്കില്‍ മാതമേ സെപ്റ്റംബര്‍ 17 നു അന്തിമ വിധി ഉണ്ടാകു. കോടതിയുടെ പുതിയ നീക്കത്തില്‍ അഭിപ്രായം പറയുന്നതിന് പ്രവീണിന്റെ മാതാവ് ലവ്ലി വര്‍ഗീസ് വിസമ്മതിച്ചുവെങ്കിലും പ്രതി ഇപ്പോഴും ജയിലില്‍ തന്നെയാണല്ലോ എന്നാണ് പ്രതികരിച്ചത് . നാലുവര്‍ഷം പ്രവീണിന്റെ മാതാവു വിശ്രമമില്ലാതെ നടത്തിയ നിരന്തര പോരാട്ടത്തെ തുടര്‍ന്നാണു മകന്റെ മരണത്തില്‍ ഗേജ് ബത്തൂണിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടത്. 20 മുതല്‍ 60 വര്‍ഷം വരെയാണ് പ്രതിക്ക് ഈ കേസില്‍ ശിക്ഷ ലഭിക്കുന്നതിനുള്ള സാധ്യത

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.