You are Here : Home / USA News

ടോമി കൊക്കാട്ട് ഫൊക്കാനയുടെ പുതിയ ജനറല്‍ സെക്രട്ടറി

Text Size  

Story Dated: Saturday, July 07, 2018 12:25 hrs UTC

ടോമി കൊക്കാട്ട് ഫൊക്കാനയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 149 വോട്ടാണ്‌ ടോമിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ ത്ഥി എബ്രഹാം ഈപ്പന്‌ 122 വോട്ട് ലഭിച്ചു .ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി മാധവന്‍ നായര്‍ വിജയിച്ചു.എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീലാമാരേട്ടിനേക്കാള്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്, ന്യുജേഴ്സിയിലെ നാമം എന്ന ഓര്‍ ഗനൈസേഷന്റെ പ്രതിനിധിയായാണ്‌ മാധവന്‍ നായര്‍ മല്‍സരിച്ചത്. കഴിഞ്ഞ വര്‍ ഷം നടന്ന് തെരെഞ്ഞെടുപ്പില്‍ അദ്ദേഹം അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു.273 പേര്‍ വോട്ട് ചെയതതില്‍ മാധവന്‍ നായര്‍ ക്ക് 140 വോട്ടുകള്‍ ലഭിച്ചു. ലീല മാരേട്ടിന്‌ 130 വോട്ട്. 3 വോട്ടുകള്‍ അസാധുവായി. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി ശ്രീകുമാർ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു . എതിർ സ്ഥാനാർത്ഥി ജോസഫ് കുരിയപുറത്തെ 72 വോട്ടുകൾക്കാണ് ശ്രീകുമാർ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. എബ്രഹാം കളത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മൂന്ന് വോട്ടുകള്‍ക്ക് മാധവന്‍ നായര്‍ പാനലിലെ സണ്ണി മറ്റമനയെയാണ്‌ പരാജയപെടുത്തിയത്.