You are Here : Home / USA News

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനു ഹൂസ്റ്റണില്‍ വിവിധ സംഘടനകള്‍ സ്വീകരണം ഒരുക്കുന്നു

Text Size  

Story Dated: Friday, July 06, 2018 10:55 hrs UTC

ഹൂസ്റ്റണ്‍: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനു ഹൂസ്റ്റണില്‍ വിവിധ സംഘടനകള്‍ സ്വീകരണം ഒരുക്കുന്നു. ജൂലൈ 7 നു ശനിയാഴ്ച മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന അദ്ദേഹം 8 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3.30 യ്ക്കു വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഹൂസ്റ്റന്‍ പ്രൊവിന്‍സിന്റെ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രോംപ്റ്റ് റീയല്‍റ്റി ഓഫീസില്‍ ( 920 FM 1092 , Stafford, Tx 77477) വച്ചാണ് സമ്മേളനം. ഞായറാഴ്ച ഉച്ച കഴിഞ്ഞു 4.30 യ്ക്കു സ്റ്റാഫ്‌ഫോര്‍ഡിലെ സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ (13339, Murphy Road, Stafoord, TX 77477) വച്ച് നടക്കുന്ന പത്തനംതിട്ട ജില്ലാ അസ്സോസിയേഷന്‍ സമ്മേളനത്തിലും 5.30 യ്ക്കു നടക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( INOC) ടെക്‌സാസ് ചാപ്റ്റര്‍ യോഗത്തിലും കൊണ്ടൂര്‍ സംബന്ധിക്കും.

അന്ന് വൈകുന്നേരം 6.30 നു ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ഇന്ത്യന്‍ പാലസ് റെസ്‌റ്റോറന്റില്‍ ( 3843, Catrright Rd, Missouri Ctiy, TX 77459) വച്ചാണ് സമ്മേളനം. നിരവധി ട്രേഡ് യൂണിയനുകള്‍ക്കു നേതൃത്വം നല്‍കുന്ന ഇദ്ദേഹം കേരള സംസ്ഥാന കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാന്‍ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ കൂടിയായ കൊണ്ടൂര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഇരവിപേരൂര്‍ സ്വദേശിയായ ഇദ്ദേഹം അതിവിശാലമായ സുഹൃത് ബന്ധങ്ങളുടെ ഉടമ കൂടിയാണ്,

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; ജെയിംസ് കൂടല്‍ : 914 987 1101 ബേബി മണക്കുന്നേല്‍ : 713 291 9721 ജീമോന്‍ റാന്നി : 407 718 4805. എസ്.കെ.ചെറിയാന്‍ : 281 513 5961 ഈശോ ജേക്കബ്: 832 771 7646

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.