You are Here : Home / USA News

എക്യൂമെനിക്കല്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25 മുതല്‍

Text Size  

Story Dated: Thursday, October 17, 2013 12:01 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍റെ ആഭിമുഖ്യത്തില്‍ ഗോസ്പല്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26(വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡ് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകുന്നേരം 6.30ന് ആരംഭിയ്ക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ.ഫാ.ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 26ന് ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേക യോഗവും ആരോഗ്യ സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക യോഗത്തില്‍ ഫാ.ജേക്കബ് ജോണ്‍ നേതൃത്വം നല്‍കും. ആരോഗ്യസെമിനാറിന് ഹൂസ്റ്റണിനെ പ്രഗത്ഭ ഡോക്ടറന്മാരായ ഡോ. അനിതാ ഏബ്രഹാം(സ്‌ട്രോക് സ്‌പെഷ്യലിസ്റ്റ്), ഡോ.ജീന വര്‍ഗീസ്(ഡയബറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്) എന്നിവര്‍ നേതൃത്വം നല്‍കും. അന്നേ ദിവസം രാവിലെ 11 മുതല്‍ 3 വരെ യുവജനങ്ങള്‍ക്കായി ക്രമീകരിച്ചിരിയ്ക്കുന്ന യോഗത്തില്‍(ഇംഗ്ലീഷ്) ഡാളസ് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് വികാരി റവ.ജോബി മാത്യൂ നേതൃത്വം നല്‍കും. ഹൂസ്റ്റണിലെ 17 എപ്പിസ്‌ക്കോപ്പല്‍ ഇടവകകള്‍ ഒരുമിച്ച് ചേര്‍ന്ന് നടത്തുന്ന ഈ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ആത്മീയ ചൈതന്യം തുളുമ്പുന്ന ഗാനങ്ങളുമായി കണ്‍വന്‍ഷന്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സാന്നിദ്ധ്യ സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

റവ.റോയി. എ. തോമസ്(പ്രസിഡന്റ്)- 253-653-0689 റവ.സജു മാത്യൂ(കോര്‍ഡിനേറ്റര്‍)- 832 660 4281 റവ.സജു മാത്യൂ(കോര്‍ഡിനേറ്റര്‍)- 832 660 4281 റവ.കെ.ബി. കുരുവിള(പി.ആര്‍.ഒ)- 281- 636-0327 ഷാജി പുളിമൂട്ടില്‍(സെക്രട്ടറി) - 832- 775-5366 കെ.കെ.ജോണ്‍(ട്രഷറര്‍) - 713-408-0865 യല്‍ദോ പീറ്റര്‍(പ്രോഗ്രാം)- 281- 777-9216 തോമസ് വൈക്കത്തുശേരില്‍(പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍)- 281-250-6399 റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.