You are Here : Home / USA News

വൈദീകരുടെ കുടുംബസമ്മേളനം ബിഷപ് മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു

Text Size  

Story Dated: Wednesday, October 16, 2013 10:31 hrs UTC

ഡാളസ്: മാര്‍ത്തോമാ സഭയുടെ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയണിലെ വൈദീകരുടെ കുടുംബസമ്മേളനം ഒക്‌ടോബര്‍ 14-ന് തിങ്കളാഴ്ച ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമാ ഇടവകയില്‍ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. സ്വയരൂപാന്തരത്തിലൂടെ മാത്രമേ മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയൂ എന്ന യേശുക്രിസ്തുവിന്റെ "സ്വര്‍ഗ്ഗരാജ്യം കുടുകുമണിയോട് സാദൃശ്യം' എന്ന ഉപമയെ അധികരിച്ചുകൊണ്ട് പട്ടക്കാരുടെ ദര്‍ശനവും ദൗത്യവും എപ്രകാരമായിരിക്കണമെന്ന് ബിഷപ് മാര്‍ തിയഡോഷ്യസ് വിശദീകരിച്ചു. സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി കൊച്ചുകോശി അച്ചന്‍ ധ്യാനപ്രസംഗം നടത്തി. കരോള്‍ട്ടണ്‍ ഇടവക വികാരി സാം മാത്യു അച്ചന്‍ സ്വാഗതവും, റീജിയണല്‍ കണ്‍വീനര്‍ ജോണ്‍ എന്‍. ഏബ്രഹാം അച്ചന്‍ നന്ദിയും പറഞ്ഞു. ഹൂസ്റ്റണ്‍, ഡാളസ്, ഒക്‌ലഹോമ, ലബക്, ഓസ്റ്റിന്‍ എന്നീ മേഖലകളിലെ മാര്‍ത്തോമാ ഇടവകകളിലെ വൈദീകരും അവരുടെ കുടുംബാംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

 

SHAJI RAMAPURAM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.