You are Here : Home / USA News

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിച്ച കുടുംബ നവീകരണ സെമിനാര്‍

Text Size  

Story Dated: Thursday, September 26, 2013 10:47 hrs UTC

ഡോ. സന്തോഷ്.ടി.ജോണ്‍

 

ന്യൂയോര്‍ക്ക്: സാന്റാ അന്ന, ലോസ് ഏഞ്ചല്‍സ്, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഒക്കലഹോമ, ഫിലഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ നവീകരണ സെമിനാറുകള്‍ പൂര്‍ത്തിയാക്കി, ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഓസ്‌ട്രേലിയയിലേയ്ക്ക് യാത്ര തിരിച്ചു. ഒക്‌ടോബര്‍ 10 മുതല്‍ ഡിസംബര്‍ 2 വരെ ഓസ്‌ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ വചന സന്ദേശം നല്‍കുന്നു. “മൂന്നു പതിറ്റാണ്ടായി കുടുംബ നവീകരണ പ്രേഷിത രംഗത്ത് വചന പ്രഘോഷകനായും, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കൗണ്‍സിലിങിലൂടെ ദൈവിക സമാധാനം നല്‍കിയും, ക്രിസ്തീയ ഗാനശാഖയ്ക്ക് 3600ലേറെ ഗാനങ്ങള്‍ നല്‍കി വചന സംഗീത ശുശ്രൂഷകനായും നിയോഗ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ സണ്ണി സ്റ്റീഫന്റെ ജീവിത സ്പര്‍ശിയായ കുടുംബ നവീകരണ സന്ദേശങ്ങള്‍, വിശ്വാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ കരുത്തും, ആഴമേറിയ കുടുംബ ജീവിത പാഠങ്ങളും നല്‍കുന്നതായിരുന്നുവെന്ന്” ഒക്കലഹോമ ഹോളിഫാമിലി ചര്‍ച്ച് വികാരി റവ. ഫാ. കുര്യാക്കോസ് കൂമ്പിക്കല്‍ അഭിപ്രായപ്പെട്ടു.

www.themessagemission.org

 

messagemission@hotmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.