You are Here : Home / USA News

2014 ല്‍ ബി.ജെ.പി: രാജ്‌നാഥ് സിംഗ്

Text Size  

Story Dated: Monday, July 29, 2013 04:06 hrs UTC

2014 ല്‍ ബി.ജെ.പി: രാജ്‌നാഥ് സിംഗ്

വാഷിംഗ്ടണ്‍ ഡി.സി.: 2014 ബി.ജെ.പിയുടേതെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വാഷിംഗ്ടണിലെ കാപ്പിറ്റല്‍ ഹില്ലില്‍ നടന്ന "അഫ്ഗാനിസ്ഥാന്‍ ആന്‍ഡ് റീജിയണ്‍" എന്ന കോണ്‍ ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ മുന്‍ ഫോറിന്‍ സെക്രട്ടറി കന്‍വാള്‍ സിബല്‍, അഫ്ഗാനിസ്ഥാന്റെ ഇന്റലിജന്‍സ് മുന്‍ മേധാവി ഹമറുല്‌ള സാലേഗ്, കോണ്‍ഗ്രസ്മാന്‍ എഡ് റോയ്‌സ് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിലെ മുഖ്യപ്രഭാഷകന്‍ രാജ്‌നാഥ് സിംഗായിരുന്നു. കോണ്‍ഫറന്‍സിന് ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി നടത്തിയ സ്വകാര്യ സന്ദര്‍ശന വേദിയിലാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം രാജ്‌നാഥ് സിംഗ് പ്രകടിപ്പിച്ചത്. വാജ് പേയ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്ത് കാട്ടിയ രാജ്‌നാഥ് സിംഗ്, ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന യു.പി.എ. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. ഇപ്പോള്‍ ബി.ജെ.പി. അധികാരത്തിലിരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണനേട്ടങ്ങളെല്ലാം അദ്ദേഹം എടുത്ത് കാട്ടി. കേരളം അടക്കമുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ദിനംപ്രതി ഞെട്ടിപ്പിക്കുന്ന അഴിമതി കഥകളാണ് പുറത്ത് വരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ, ജീ.ഡി.പി. വളര്‍ച്ച നിരക്ക് ദേശീയ ജി.ഡി.പി. വളര്‍ച്ചയിലും മുന്നിലെത്തും രാജ്‌നാഥ്‌സിംഗ് ചൂണ്ടികാട്ടി. ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍, ആരായിരിക്കും പ്രധാനമന്ത്രി എന്ന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതുകൊണ്ട് പാര്‍ട്ടി തെരെഞ്ഞെടുപ്പ്‌പോലെ, ഒത്ത്തീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയാകും എന്ന്, ഇന്ത്യയിലെയും, അമേരിക്കയിലെയും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന സാഹചര്യത്തില്‍ രാജ്‌നാഥ്‌സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ശ്രദ്ധേയമാവുകയാണ്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും ബിനോയി തോമസും

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.