You are Here : Home / USA News

പതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 26, 2013 10:37 hrs UTC

അഗസ്റ്റ, ജോര്‍ജിയ: പതിനൊന്നാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ ബ്ലാക്‌ ബെല്‍റ്റ്‌ നേടി. അഗസ്റ്റയിലുള്ള അമേരിക്കന്‍ റ്റേക്കവാണ്ടോ സ്‌കൂളിലെ കരാട്ടെ വിദ്യാര്‍ഥിയാണ്‌ ഓസ്റ്റിന്‍. ഒന്നര വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ്‌ ഓസ്റ്റിന്‍ ഈ നേട്ടം കൈവരിച്ചത്‌. അഗസ്റ്റ സെന്റ്‌ മേരീസ്‌ സിറിയന്‍ ചര്‍ച്ച്‌ ബദ്‌ബഹ ശുശ്രൂഷകനും സ്റ്റീവന്‍സ്‌ ക്രീക്ക്‌ സ്‌കൂളിലെ ഗിഫ്‌റ്റഡ്‌ ക്ലാസില്‍ അഞ്ചാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിയുമാണ്‌. ജോര്‍ജിയ റീജന്റ്‌സ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌ പ്രൊഫസര്‍ തോമസ്‌ വി. ജോഷ്വായുടേയും, സീനിയര്‍ നേഴ്‌സ്‌ മിനിയുടേയും മകനാണ്‌ ഈ കൊച്ചുമിടുക്കന്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ ജോര്‍ജിയ ഓണേഴ്‌സ്‌ പ്രോഗ്രാം വിദ്യാര്‍ത്ഥിനി അമിറ്റ ജോഷ്വാ ഏക സഹോദരിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.