You are Here : Home / USA News

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഒരുക്കുന്ന സുവിശേഷ മഹായോഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 25, 2013 02:31 hrs UTC

ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഒരുക്കുന്ന സുവിശേഷ മഹായോഗം ജൂലൈ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്ക്‌ ഗ്രെയ്‌സ്‌ ബാപ്‌റ്റിസ്റ്റ്‌ പള്ളിയില്‍ (AT GRACE BAPTIST CHURCH, 20 DEMAREST AV E , NANUET , N Y 1 0 9 5 4) വെച്ച്‌ നടത്തുന്നു. ശ്രീ. യു.ടി. ജോര്‍ജ്‌ (റിട്ട. ഡപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍, കേരളാ സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌) സുവിശേഷം പ്രഘോഷിക്കും. വൈകിട്ട്‌ 6 മുതല്‍ 9 വരെയാണ്‌ ധ്യാന സമയം. കോലഞ്ചേരി ആസ്ഥാനമായി പ്രൊഫ. എം.വൈ. യോഹന്നാന്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവിശേഷ തത്‌പരരായ വിശ്വാസികള്‍ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംരംഭമാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌. അവരവര്‍ നില്‍ക്കുന്ന സഭയെ അനുസരിക്കുക, ഇതര സഭകളേയും മതങ്ങളേയും ആദരിക്കുക എന്നതാണ്‌ ഫെല്ലോഷിപ്പ്‌ ഊന്നിപ്പറയുന്ന അടിസ്ഥാനപരമായ ആശയഗതി. എല്ലാ ഞായറാഴ്‌ചകളിലും വൈകിട്ട്‌ 6 മണി മുതല്‍ 8 മണിവരെ സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (ST.JOHN'S EPISCOPAL CHURCH,365 STRAWTOWN ROAD, NEW CITY, NY 10965) ശുശ്രൂഷയുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബേബി വര്‍ഗീസ്‌ (845 268 0338), വര്‍ഗീസ്‌ ഗീവര്‍ഗീസ്‌ (845 268 4436). വെബ്‌സൈറ്റ്‌: www.crfgosepl.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.