You are Here : Home / USA News

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളം) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് രൂപീകരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 24, 2013 12:31 hrs UTC

ഗാര്‍ലന്റ് : ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ജൂലൈ 20 ശനിയാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറണ്ടില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഐ.എന്‍.ഒ.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ സ്വാഗതമാംശസിച്ചു നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്ജ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചു. രാജന്‍ മാത്യൂ (പ്രസിഡന്റ്), ജോര്‍ജ്ജ് തോമസ്, സക്കറിയ മൈക്കിള്‍ (വൈസ് പ്രസിഡന്റ്), ബാബു പി.സൈമണ്‍ (സെക്രട്ടറി), ജോയ് ആന്റണി, അജി മാത്യൂ ( ജോ.സെക്രട്ടറി), മോന്‍ മാത്യൂ ജോര്‍ജ്ജ്(ട്രഷറര്‍), കെ.സി.മാത്യൂ (ജോ.ട്രഷറര്‍), ബേബി കൊടുവത്ത്, മാത്യൂ ടി. നൈനാന്‍, സിബു ജോസഫ് ജോര്‍ജ്ജ്, മാത്യൂ കോശി, ബെന്നി ജോണ്‍, നെമ്പു കുര്യാക്കോസ്, സേവ്യര്‍, മനോജ് എബ്രഹാം, പ്രതീപ് എന്നിവര്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക സമിതിയെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും എത്തിചേര്‍ന്നവരില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിച്ചിട്ടുള്ളവരും വിദ്യാര്‍ത്ഥി നേതാക്കളും, സജ്ജീവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൂര്‍വ്വകാല സ്മരണകള്‍ പങ്കിടുകയും, കേരളത്തില്‍ കോണ്‍ഗ്രസും, യു.ഡി.എഫ് സര്‍ക്കാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടു ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജന്‍ മാത്യൂ വിശദീകരിച്ചു. സെക്രട്ടറി ബാബു പി. സൈമണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.