You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ സേവനത്തിന്റെ പാതയില്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, July 18, 2013 11:20 hrs UTC

ഹ്യൂസ്റ്റന്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ അതിലെ അംഗങ്ങളുടേയും പൊതുജനങ്ങളുടേയും ക്ഷേമങ്ങളും ഉന്നതിയും ലക്ഷ്യമാക്കി പല പദ്ധതികളും സെമിനാറുകളും നടത്തി സേവനത്തിന്റെ പാതയിലാണ്‌. നഴ്‌സിംഗ്‌ മേഖലയിലെ മികച്ച പ്രൊഫഷനലുകളെ കണ്ടെത്തി ആദരിക്കുക, പുരസ്‌കാരങ്ങള്‍ നല്‍കുക, നഴ്‌സിംഗ്‌ ട്രെയിനികളെ പ്രോല്‍സാഹിപ്പിക്കുക, അംഗങ്ങളുടെ കഴിവിനനുസരിച്ച്‌ ശേഖരിച്ച ഫണ്ടില്‍ നിന്ന്‌ നിര്‍ദ്ധനരായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന സഹായങ്ങളും സ്‌ക്കോളര്‍ഷിപ്പുകളും നല്‍കുക, പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി രോഗങ്ങളേയും രോഗനിവാരണ മാര്‍ക്ഷങ്ങളേയും പറ്റി വിവിധ സെമിനാറുകളും സിമ്പോസിയങ്ങളും നടത്തുക എന്നുള്ളതൊക്കെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ പ്രവര്‍ത്തന-സേവന വിഷയങ്ങളില്‍ പെട്ട ഇനങ്ങളാണ്‌. കഴിഞ്ഞ മേയ്‌ മാസം 3-ാംതീയതി ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മദ്രാസ്‌ പവിലിയന്‍ ഇന്ത്യന്‍ റസ്റ്റോറണ്ടില്‍ വെച്ച്‌ നടത്തിയ `നഴ്‌സസ്‌ ഡെ' ആഘോഷങ്ങളും സെമിനാറും അത്തരത്തിലൊന്നായിരുന്നു.

 

അന്ന്‌ ഇന്ത്യന്‍ സമൂഹത്തിലെ പുതിയ നഴ്‌സിംഗ്‌ ബിരുദധാരികളെ അനുമോദിക്കുകയും അംഗീകരിക്കുകയും ചെയ്‌തതിനുപുറമെ നഴ്‌സിംഗ്‌ മേഖലയില്‍ മികച്ച സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നഴ്‌സസിനെ കണ്ടെത്തി പ്രത്യേക പുരസ്‌ക്കാരങ്ങള്‍ നടത്തി ആദരിക്കുകയുണ്ടായി. അന്ന്‌ നഴ്‌സസ്‌ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവരുടേയും പ്രശംസക്കു പാത്രീഭവിച്ചു. മറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ സജീവമായി രംഗത്തുണ്ട്‌. ഇവിടെ എത്തുന്ന ഇന്ത്യന്‍ വംശജരായ നഴ്‌സസ്‌ ഈ സംഘടനയില്‍ സജീവ അംഗത്വമെടുത്തുകൊണ്ട്‌ സംഘടന വികസിപ്പിച്ച്‌ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷനില്‍ അംഗത്വമെടുക്കുന്നവര്‍ സ്വാഭാവികമായി നിലവിലുള്ള ഇന്ത്യന്‍ നഴ്‌സസിന്റെ നാഷനല്‍ കേന്ദ്ര സംഘടനയായ, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഓഫ്‌ അമേരിക്ക (NAINA) യുടെ മെമ്പര്‍ഷിപ്പ്‌ കൂടെയാണ്‌ ലഭ്യമാകുക. ജനാധിപത്യ പ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രഫഷനല്‍ സംഘടനകളില്‍ അംഗങ്ങളാവാന്‍ എല്ലാ ഇന്ത്യന്‍ വംശജരായ നഴ്‌സസിനേയും ഇതിന്റെ സംഘാടകര്‍ സ്വാഗതം ചെയ്യുകയാണ്‌.

 

 

 

ഈ വരുന്ന ആഗസ്റ്റ്‌ മൂന്നാം തീയതി മൈക്കിള്‍ ഡെബക്കി വി.എ. മെഡിയ്‌ക്കല്‍ സെന്ററിന്റെ സഹായത്തോടെ ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്റിലുള്ള സ്‌ക്കൂള്‍ ഓഫ്‌ നഴ്‌സിംഗില്‍ വെച്ച്‌ ഒരു നഴ്‌സിംഗ്‌ സെമിനാര്‍ നടത്തുന്നുണ്ട്‌. നഴ്‌സിംഗ്‌ പരിശീലനത്തിലെ പുതിയ പ്രവണതകളും കാഴ്‌ചപ്പാടുകളും (TRENDS IN NURSING PRACTICE) എന്നതാണ്‌ വിഷയം. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ എ.എന്‍.സി.സി. അംഗീകാരമുള്ള 7 CEU ക്രെഡിറ്റ്‌ ലഭ്യമാകും. അന്ന്‌ രാവിലെ 7.30 മുതല്‍ ഉച്ച കഴിഞ്ഞ്‌ 3.30 വരെയാണ്‌ ക്ലാസ്സും സെമിനാറും. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഹ്യൂസ്റ്റന്‍ പ്രവര്‍ത്തകസമിതി അംഗങ്ങളായി സാലി ജോയി സാമുവല്‍ - പ്രസിഡന്റ്‌, സാവിത്രി രാമാനുജം - വൈസ്‌ പ്രസിഡന്റ്‌, ലൗലി എല്ലങ്കയില്‍ - സെക്രട്ടറി, ഷീലാ മാത്യൂസ്‌ - ജോയിന്റ്‌ സെക്രട്ടറി, എല്‍സി ഷാജി - ട്രഷറര്‍, മറിയാമ്മ തോമസ്‌ - ജോയിന്റ്‌ ട്രഷറര്‍, അക്കാമ്മ കല്ലേല്‍ - പ്ലാനിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍, നിതാ മാത്യു - പ്ലാനിംഗ്‌ കമ്മറ്റി കൊ. ചെയര്‍പേഴ്‌സണ്‍, കമ്മറ്റി അംഗങ്ങളായി ഓമനാ സൈമണ്‍, ലാലി മേരി ചാക്കൊ തുടങ്ങിയവരും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 281-814-4874, 281-682-8799 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.