You are Here : Home / USA News

മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനും വിബിഎസും ജൂലൈ 21- 27 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 11, 2013 12:34 hrs UTC

ബാള്‍ച്ച് സ്പ്രിംഗ്‌സ് : മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തി വരാറുളള വാര്‍ഷിക ജനറല്‍ കണ്‍വന്‍ഷനും, വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ജൂലൈ 21 മുതല്‍ 27 വരെ നടത്തപ്പെടുന്നതാണെന്ന് ചുമതലക്കാര്‍ അറിയിച്ചു. പാസ്റ്ററ് റജി നാരായണന്‍, ഫെലിക്‌സ് ചിവാന്‍ഡര്‍, പാസ്റ്റര്‍ ജസ്റ്റിന്‍ ജേക്കബ്, മൈക്കിള്‍ മാത്യു തുടങ്ങിയ ദൈവദാസന്മാര്‍ കണ്‍വന്‍ഷനും, വിബിഎസിനും നേതൃത്വം നല്‍കും. വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 22 മുതല്‍ 26 വരെ രാവിലെ 9 മുതല്‍ 1 വരെയാണ് നടക്കുക.

 

കണ്‍വന്‍ഷന്‍ 21 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകിട്ട് 6.45 മുതല്‍ 9.15 വരെ ഉണ്ടായിരിക്കും. സംഗീത ശുശ്രൂഷയ്ക്കുശേഷമായിരിക്കും കണ്‍വന്‍ഷനുകള്‍ ആരംഭിക്കുക. കണ്‍വന്‍ഷനിലേക്കും, വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്കും ജാതി മത ഭേദമെന്യേ എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബാള്‍ച്ച് സ്പ്രിംഗ് ബ്രൂട്ടന്‍ റോഡിലുളള മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിലാണ് പരിപാടികള്‍ നടക്കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 288 0482, 214 732 0806

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.