You are Here : Home / USA News

ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും റാലിയും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 18, 2014 09:42 hrs UTC

ചിക്കാഗോ: ചിക്കാഗോയിലെ ഡിവോണ്‍ അവന്യൂവില്‍ വെച്ച്‌ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സജീവ സാന്നിധ്യമായി. വര്‍ണ്ണശബളമായി അലങ്കരിച്ച നൂറുകണക്കിന്‌ രഥങ്ങളുടെ അകമ്പടിയോടെ കൊട്ടും വാദ്യമേളങ്ങളുമായി ഭാരതത്തനിമയോടെയുള്ള വസ്‌ത്രാലങ്കാരങ്ങളുമായി ആയിരക്കണക്കിന്‌ ജനങ്ങള്‍ അണിനിരന്ന മണിക്കൂറുകള്‍ നീണ്ട റാലിയായിരുന്നു ചിക്കാഗോയുള്ള തിരക്കേറിയ തെരുവായ ഡിവോണില്‍ കാഴ്‌ചവെച്ചത്‌. റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയ ജനാവലികള്‍ക്കൊപ്പം ഭാരതമാതായ്‌ക്കുള്ള ജയ്‌ വിളികള്‍ ഏതൊരു ഭാരതീയനും അഭിമാനത്തിന്റെ പൊന്‍തൂവലുകള്‍ അണിയിക്കുന്നവയായിരുന്നു.4

 

മലയാളത്തനിമയുടെ മാമാങ്കമായ കേരളത്തിന്റെ രഥങ്ങള്‍ക്കു നേതൃത്വംകൊടുത്തുകൊണ്ട്‌ കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഇക്കൊല്ലവും തങ്ങളുടെ തേരോട്ടം നടത്തി. ഐ.എന്‍.ഒ.സിക്കുവേണ്ടി റീജിയണല്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു, കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാല്‍ബി പോള്‍ ചേന്നോത്ത്‌, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ്‌ പാലമലയില്‍, സന്തോഷ്‌ നായര്‍, മുന്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍, ടോമി അമ്പേനാട്ട്‌, ഹെറാള്‍ഡ്‌ ഫിഗരേദോ, ഡോ. പോള്‍ ചെറിയാന്‍, ഏലമ്മ ചെറിയാന്‍, പോള്‍ കിടങ്ങന്‍, ജോസഫ്‌ നാഴിയംപാറ, ഈശോ കുര്യന്‍, റിന്‍സി കുര്യന്‍, തോമസ്‌ ദേവസി, മനീഷ്‌ ജോസഫ്‌, പ്രതീഷ്‌ തോമസ്‌, ടോബിന്‍ തോമസ്‌, ടിന്റു തോമസ്‌, നീനു തോമസ്‌, വത്സമ്മ തോമസ്‌, ത്രേസ്യാമ്മ തോമസ്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ബാബു മാത്യു, ഡൊമിനിക്‌ തെക്കേത്തല, സിനു പാലയ്‌ക്കത്തടം, തമ്പി മാത്യു, മാത്യു ഏബ്രഹാം തുടങ്ങിയവര്‍ രഥങ്ങള്‍ക്കു മുന്നില്‍ ബാനറുമായി നേതൃത്വം നല്‍കി. തുടര്‍ന്ന്‌ റിപ്പബ്ലിക്‌ ബാങ്ക്‌ അങ്കണത്തില്‍ വിവിധ കലാപപരിപാടികള്‍ അരങ്ങേറി. സമാപന ചടങ്ങുകളില്‍ ഇല്ലിനോയി ഗവര്‍ണര്‍, ചിക്കാഗോ മേയര്‍ തുടങ്ങി നിരവധി വിശിഷ്‌ടാതിഥികള്‍ പങ്കെടുത്തു. തോമസ്‌ മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.