You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവാസി മലയാളി സംഗമം 2014 ന്‌ ഉജ്ജ്വല തുടക്കം

Text Size  

Story Dated: Friday, August 15, 2014 10:47 hrs UTC

കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷനായ 'പ്രവാസി മലയാളി സംഗമം 2014' ത്തിന്‌ ചരിത്ര പ്രദര്‍ശനത്തോടെ ഉജ്ജ്വല തുടക്കം. ഓഗസ്റ്റ്‌ 14 (വ്യാഴാഴ്‌ച) കോട്ടയം ബെസേലിയോസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ഡോ. യാക്കൂബ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധനമന്ത്രി കെ.എം മാണി ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. തിരുവനന്തപുരം രാജകുടുംബാംഗം റാണി ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി, ബഹു. കേരള സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്‌, പ. ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും വിശിഷ്ടാതിഥികളായെത്തിയിരുന്നു.

 

ഇതുവരെ കോട്ടയം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രവാസി കണ്‍വെന്‍ഷനായ 'പ്രവാസി മലയാളി സംഗമം 2014' ന്റെ വിജയത്തിലേക്ക്‌ ശ്രീ. കെ.എം മാണി ആശംസകള്‍ നേര്‍ന്നു. റാണി ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി, ശ്രീ കെ.സി ജോസഫ്‌, പ. ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (മുഖ്യ രക്ഷാധികാരി പ്രവാസി മലയാളി ഫെഡറേഷന്‍) എന്നിവര്‍ ചരിത്ര പ്രദര്‍ശനത്തിനും, കണ്‍വെന്‍ഷനും ആശംസകള്‍ അര്‍പ്പിച്ചു.

 

ബസേലിയോസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ്‌ കുര്യന്‍ ഓണാട്ട്‌ സ്വാഗതം ആശംസിച്ചു. ബെസേലിയോസ്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ ആനി മാത്യൂസ്‌, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍, മറ്റ്‌ പ്രവാസി മലയാളി ഫെഡറേഷന്‍ നേതാക്കള്‍, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ ഏബ്രഹാം പി സണ്ണി, സെക്രട്ടറി ഡയസ്‌ ഇടിക്കുള, സോമന്‍ ബേബി, ഡോ. ഉമ്മന്‍ വി. ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയുമുണ്ടായി. സെക്രട്ടറി ഷെവലിയര്‍ സഖറിയ കുരിയാക്കോസ്‌ കൃതജ്ഞത രേഖപ്പെടുത്തി. ജൂബിലി ആഘോഷിക്കുന്ന കോട്ടയം ബസേലിയോസ്‌ കോളേജിന്റെയും തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ്‌ ചരിത്ര പ്രദര്‍ശനവും, കൂട്ടായ്‌മയും സംഘടിപ്പിച്ചത്‌. ഉദ്‌ഘാടനവേളയില്‍ ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളെയും, അനുഭാവികളെയും കൊണ്ട്‌ ഓഡിറ്റോറിയം നിറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.