ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക മിഷന് ഒന്നാം സ്ഥാനം
Text Size
Story Dated: Friday, August 08, 2014 11:52 hrs UTC
ഡാലസ് : മാര്‍ത്തോമ്മ സന്നദ്ധസുവിശേഷ സംഘത്തിന്റെ ചിക്കാഗോയില്‍ വെച്ചു നടന്ന പതിനൊന്നാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി കാഷ് അവാര്‍ഡും, ട്രോഫികളും കരസ്ഥമാക്കി.
സഭാചരിത്രം, മര്‍ക്കോസ് എഴുതിയ സുവിശേഷം, ബൈബിള്‍ പരിചയം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ജോര്‍ജ്ജ് വര്‍ഗീസ്, ബാബു സി.മാത്യൂ, ലൈസി വര്‍ഗീസ്, മറിയാമ്മ ഡാനിയേല്‍ എന്നിവര്‍ അടങ്ങുന്ന ടീം ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക മിഷനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തു.
ചിക്കാഗോ മാര്‍ത്തോമ്മ ഇടവക മിഷന്, ആതിഥേയത്വം അരുളിയ പ്രസ്തുത സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മാര്‍ത്തോമ്മ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പാ വിജയികള്‍ക്ക് കാഷ് അവാര്‍ഡും, ട്രോഫികളും വിതരണം ചെയ്തു. അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി പത്ത് ടീം പ്രസ്തുത മത്സരത്തില്‍ പങ്കെടുത്തു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകാംഗമായ തോമസ്മാത്യൂ ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചു.
Comments