You are Here : Home / USA News

ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ഡാലസില്‍

Text Size  

Story Dated: Saturday, July 06, 2013 10:48 hrs UTC

ഷാജി രാമപുരം

 

ഡാലസ് : കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഒന്നാമത് ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 (ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റിലുള്ള കേരളാ അസോസിയേഷന്‍ സോക്കര്‍ ഫീല്‍ഡില്‍ വെച്ച് നടത്തപ്പെടുന്നു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയായിലുള്ള എല്ലാ മലയാളി ചര്‍ച്ചുകള്‍ക്കും സഭാവ്യത്യാസം കൂടാതെ പങ്കെടുക്കാവുന്ന ഈ സോക്കര്‍ ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലേക്കുള്ള ട്രോഫികള്‍ക്കൊപ്പം കാഷ് അവാര്‍ഡും, നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

 

ഒന്നാമത് ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റിന്റെ വെബ്‌സൈറ്റ്, ഫണ്ട് സമാഹരണം എന്നിവയുടെ ഉത്ഘാടനം ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നെസ്റ്റ് ലെവല്‍ ടാക്‌സ് സര്‍വ്വീസ് ഡയറക്ടര്‍മാരായ സിബി മാത്യൂ, സി.പി.എ. ജീജോ എന്നവരില്‍ നിന്നും ആദ്യ ചെക്ക് വാങ്ങി റവ.സാം മാത്യൂ നിര്‍വ്വഹിച്ചു. ചടങ്ങില്‍ റവ.മാത്യൂ ജോസഫ് (ടൂര്‍ണമെന്റ് കമ്മറ്റി അംഗങ്ങളായ സജു ലൂക്കോസ്, അജു മാത്യൂ, ഈപ്പന്‍ വര്‍ഗ്ഗീസ്, എബി ജെയ്ക്കബ്, ജിമ്മി മാത്യൂ, സാം ജോര്‍ജ്, ജെയ്ക്കബ് വൈദ്യന്‍ എന്നിവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് വെബ്‌സൈറ്റ്- www.dfwinterchurchsoccer.com കൂടുതല്‍ വിവരങ്ങള്‍ക്ക് സജു ലൂക്കോസ് (214-470-7623), അജു മാത്യൂ(214-554-2610) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.