You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഡാളസ് ചാപ്റ്റര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 07, 2014 10:38 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്) : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തനരംഗത്തെ പ്രഗല്‍ഭരെയും, രാഷ്ട്രീയ, സംസ്‌ക്കാരിക നേതാക്കളേയും ഉള്‍പ്പെടുത്തി സെമിനാറുകളും, ചര്‍ച്ചക്ലാസുകളും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ജൂലായ് 6 ഞായറാഴ്ച വൈകീട്ട് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്റ്റോറന്റില്‍ ചേര്‍ന്ന ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏപ്രില്‍ 26ന് അമേരിക്കയിലെ പത്രപ്രവര്‍ത്തനരംഗത്തെ പ്രഗല്‍ഭനായ ആസിഫ് ഇസ്മായേല്‍ മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിംപോസിയം വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവരേയും പ്രസിഡന്റ് അഭിനന്ദിച്ചു. അടുത്ത സെമിനാര്‍ സെപ്റ്റംബര്‍ മൂന്നാംവാരം സംഘടിപ്പിക്കുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു. ആറുമാസത്തെ വരവു ചിലവു കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, എബ്രഹാം തോമസ്, പി.പി.ചെറിയാന്‍, ഏലിയാസ് മാര്‍ക്കോസ്, ടി.സി. ചാക്കോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബിജു ജോര്‍ജ്ജ് സ്വാഗതവും, ട്രഷറര്‍ ടി.സി.ചാക്കോ നന്ദിയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.