You are Here : Home / USA News

നവീന ആശയവുമായി ലെറ്റസ് ഡ്രീം :ഡാലസില്‍ കുട്ടികളുടെ പ്രോജെക്ടിനു വര്‍ണോജ്വല തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, June 05, 2014 09:01 hrs UTC

ഡാലസ് : കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി ‘ഡ്രീംസ്’ ശാഖ ഡാലസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചങ്ങനാശേരിയില്‍ സര്‍ഗക്ഷേത്ര എന്ന കലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് ഇപ്പോള്‍ ലൂസിയാനയില്‍ സേവനം ചെയ്യുന്ന ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ യാണ് പദ്ധതിക്ക് പിന്നില്‍. സര്‍വോത്മുഖ പ്രവര്‍ത്തനങ്ങളിലൂടെ ഭാവിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുവിരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ സേവന പ്രസ്ഥാനത്തിലൂടെ ഇതിന്റെ ഡയറക്ടെര്‍ കൂടിയായ ഫാ. ലിജോ ലക്ഷ്യമിടുന്നത്. ലൂസിയാനയിലും കേരളത്തിലും ഇപ്പോള്‍ ഡ്രീംസിന് ശാഖകളുണ്ട്.

കരോള്‍ട്ടന്‍, സെന്റ്. ഇഗ്‌നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ലളിതവും ഗംഭീരവുമായ നടന്ന സമ്മേളനത്തില്‍ ഡോ. എം വി പിള്ള, ശ്യാമള നായര്‍, ലമാര്‍ ട്രിഷേല്‍, ഡ്യൂക്ക് വര്‍ഗീസ്, ഫാ. ലിജോ പാത്തിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിച്ചു ‘ലെറ്റസ് ഡ്രീം ഡാലസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ആഞ്ജല ഷാജി, ഷാരോണ്‍ ഷാജി, നാഥാന്‍ തോമസ് എന്നിവരുടെ പ്രാര്‍ഥനയോടെ തുടങ്ങിയ പരിപാടിയില്‍ തോമസ്‌കുട്ടി ഫിലിപ്പ് സ്വാഗതമോതി. ഫാ. ലിജോ തോമസ് ഡ്രീംസ് പ്രൊജക്റ്റിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. ലൂസിയാന ഡ്രീംസ് ശാഖയില്‍ നിന്നെത്തിയ ഇഗ്ലീഷ് കുട്ടികള്‍ ബാന്‍ഡ് അവതരിപ്പിച്ചു. ചിറയില്‍ ഫാമിലിയുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം ഹൃദ്യമായി . മിനി ശ്യാമിന്റെ നേതൃത്തില്‍ കുട്ടികളിടെ നൃത്തപരിപാടിയും, പ്രഭാ ശങ്കര്‍, പ്രസൂണ്‍ വര്‍ഗീസ്, ദീപ ജയ്‌സണ്‍, വിന്‍സി ആന്റണി, ഷാജി തോമസ് എന്നിവര്‍ ചേര്‍ന്ന് നയിച്ച ഗാനമേളയും കലാപരിപാടികള്‍ക്കു മാറ്റുകൂട്ടി. ഹരിദാസ് തങ്കപ്പന്‍ നന്ദി പ്രകാശനം നടത്തി. ജോഷ്വ മാത്യു , ഹര്‍ഷ ഹരിദാസ് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

ഡ്രീംസ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാന്‍ എത്തിയ വോളന്റീയെഴ്‌സും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരും മാതാപിതാക്കളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

വരുന്ന മാസം (ജൂലൈ 14 18) കുട്ടികളുടെ സമ്മര്‍ക്യാമ്പ് നടക്കുമെന്ന് ഫാ. ലിജോ അറിയിച്ചു. ആറു മുതല്‍ എട്ടു വരെ ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി നടത്തുന്ന അഞ്ചു ദിവസത്തെ സമ്മര്‍ക്യാമ്പ് തികച്ചും സൌജന്യമാണ്. വിവിധ സൌകര്യങ്ങലുള്ള ഗാര്‍ലന്‍ഡിലെ കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് ഫസിലിറ്റിയാണ് വേദി. ക്യാമ്പിനു രാജിസ്‌റെര്‍ ചെയ്യുവാന്‍ ഫാ. ലിജോ പാത്തിക്കല്‍ 3186140444, ഹരിദാസ് തങ്കപ്പന്‍ 2149085686, തോമസ്‌കുട്ടി ഫിലിപ്പ് 2144183431 എന്നിവരുമായി ബന്ധപ്പെടുക. email : letusdreamusa@gmail.com

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.