You are Here : Home / USA News

മത്തായി പി. ദാസിന്‌ റോക്ക്‌ലാന്റ്‌ കൗണ്ടി അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌

Text Size  

Story Dated: Friday, May 23, 2014 07:55 hrs UTC

   
    
ന്യൂയോര്‍ക്ക്‌: മികച്ച സാമൂഹിക പ്രവര്‍ത്തകനും സാംസ്‌കാരിക നേതാവുമായ മത്തായി പി. ദാസിന്‌ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്ററുടെ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ലഭിച്ചു. മെയ്‌ 20-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30-ന്‌ റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ചെയര്‍മാന്‍ ആള്‍ഡന്‍ വോള്‍ഫ്‌, കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ എന്നിവര്‍ ചേര്‍ന്ന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

1971-ല്‍ ആല്‍ബനി മെഡിക്കല്‍ സെന്റര്‍ ഹോസ്‌പിറ്റലില്‍ നിന്നും തുടങ്ങിയ ആരോഗ്യപരിപാലന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പല ആശുപത്രികളായി നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ തുടര്‍ന്നു. ജോലിയില്‍ ഇരിക്കുമ്പോഴും അതിനുശേഷവും സാമൂഹിക സേവനത്തിനുള്ള അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാന്‍ ദാസിന്‌ സാധിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സെവന്‍ ബോറോ യൂത്ത്‌ അസോസിയേഷന്‍ പ്രസിഡന്റും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ (എച്ച്‌.വി.എം.എ) ട്രഷററും ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു . ഫൊക്കാനയിലും എച്ച്‌.വി.എം.എയിലും ധാരാളം പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്‌.

അവാര്‍ഡ്‌ ദാനത്തിനുശേഷം നടന്ന അനുമോദന യോഗത്തില്‍ എച്ച്‌.വി.എം.എ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍ അധ്യക്ഷതവഹിച്ചു. ശ്രീ. ദാസിന്റെ അവാര്‍ഡ്‌ ലബ്‌ദിയില്‍ പ്രശംസിച്ചുകൊണ്ട്‌ അദ്ദേഹം സംസാരിച്ചു. കുര്യാക്കോസ്‌ തര്യന്‍ (എച്ച്‌.വി.എം.എ ചെയര്‍മാന്‍), ഷാജിമോന്‍ വെട്ടം (എച്ച്‌.വി.എം.എ പ്രസിഡന്റ്‌ ഇലക്‌ട്‌), ഫിലിപ്പോസ്‌ ഫിലിപ്പ്‌ (എച്ച്‌.വി.എം.എ മുന്‍ പ്രസിഡന്റ്‌), തമ്പി പനയ്‌ക്കല്‍ (എച്ച്‌.വി.എം.എ മുന്‍ പ്രസിഡന്റ്‌), വര്‍ഗീസ്‌ ഉലഹന്നാന്‍ (ഫൊക്കാനാ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌) എന്നിവര്‍ മത്തായി പി. ദാസിന്റെ നേട്ടങ്ങളെ വിലയിരുത്തി സംസാരിച്ചു. ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍ പോള്‍ കറുകപ്പിള്ളില്‍ അയച്ച ആശംസാ സന്ദേശത്തില്‍ ദാസ്‌ ഈ അവാര്‍ഡിന്‌ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന്‌ ചൂണ്ടിക്കാട്ടി.

മത്തായി ദാസ്‌ തന്റെ മറുപടി പ്രസംഗത്തില്‍ തന്റെ നേട്ടങ്ങള്‍ക്ക്‌ കാരണം മലയാളി സമൂഹത്തിന്റെ സ്‌നേഹവും പിന്തുണയുമാണെന്ന്‌ പ്രത്യേകം സ്‌മരിക്കുകയും, അവാര്‍ഡ്‌ ദാന ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്‌തു.

മത്തായി പി. ദാസ്‌ ന്യൂയോര്‍ക്കിലെ പോംനയില്‍ ഭാര്യ പൊന്നമ്മ, മക്കളായ ഡോ. സാന്റി, ഡോ. ജൂലി,ഡോ. സാജു എന്നിവരോടൊപ്പം താമസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.