You are Here : Home / USA News

മാപ്പ്‌ എവര്‍റോളിംഗ്‌ ട്രോഫി ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 22, 2014 08:48 hrs UTC


    

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഏറ്റവും ജനപ്രിയ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തപ്പെടുന്ന ലിസി ജോസഫ്‌ കാവുങ്കല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ 2014 മെയ്‌ 31-ന്‌ അരങ്ങേറും. 9373 ക്രൂസ്‌ ടൗണ്‍ റോഡ്‌, ഫിലാഡല്‍ഫിയ, പി.എ 19115-ലുള്ള നോര്‍ത്ത്‌ ഈസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന ഈ കായിക മാമാങ്കത്തില്‍ പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഇല്ലിനോയി, വിര്‍ജീനിയ എന്നീ സ്റ്റേറ്റുകളില്‍ നിന്നും 24-ല്‍പ്പരം ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞതായി മാപ്പ്‌ സ്‌പോര്‍ട്‌സ്‌ ചെയര്‍പേഴ്‌സണ്‍ ജിനോ ജോസഫ്‌ അറിയിച്ചു.

സാബു സ്‌കറിയ (പ്രസിഡന്റ്‌), ഷാജി ജോസഫ്‌ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ മാത്യു (ട്രഷറര്‍), ബാബു തോമസ്‌, സ്‌കറിയ ഉമ്മന്‍, ഫിലിപ്പ്‌ ജോണ്‍, ബിനു ജോസഫ്‌, ജോണ്‍സണ്‍ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

യൂത്ത്‌ ചെയര്‍പേഴ്‌സണ്‍ ബിനു ജോസഫിന്റെ മാതാവ്‌ ലിസി ജോസഫിന്റെ സ്‌മരണാര്‍ത്ഥം മാപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ നൂറുകണക്കിന്‌ യുവജനങ്ങളാണ്‌ ആവേശത്തോടെ പങ്കെടുക്കുന്നത്‌.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സാബു സ്‌കറിയ (267 980 7923), ജിനോ ജോസഫ്‌ (215 868 5888), ഷാജി ജോസഫ്‌ (267 372 2521), ജോണ്‍സണ്‍ മാത്യു (215 740 9486), ബിനു ജോസഫ്‌ (267 235 4345).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.