You are Here : Home / USA News

കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ ശനിയാഴ്‌ച സ്റ്റാറ്റന്‍ഐലന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 22, 2014 08:47 hrs UTC


    

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌- ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ വിശുദ്ധ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ മെയ്‌ 24-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്ന പേരന്റ്‌സ്‌ ആന്‍ഡ്‌ കപ്പിള്‍സ്‌ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ ഏകദിന കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ മുഖ്യ പ്രഭാഷകനായിരിക്കും. `Finding Hope in the Modern Christian Family ' എന്നതാണ്‌ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുവാനും പരിപാടിയുടെ വന്‍ വിജയത്തിനുമായി ഇടവക വികാരി റവ.ഫാ. ടി.എ. തോമസിന്റെ നേതൃത്വത്തില്‍ മാനേജിംഗ്‌ കമ്മിറ്റി, സമാജം നേതൃത്വം എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. മാതാപിതാക്കള്‍ക്കും ദമ്പതികള്‍ക്കും പ്രയോജനപ്രദമായ കോണ്‍ഫറന്‍സ്‌ ഏറെ ആകര്‍ഷകമാക്കുവാന്‍ സ്‌പെഷല്‍ ടോപ്പിക്‌ വര്‍ക്ക്‌ ഷോപ്പുകള്‍, Jeopardy തുടങ്ങിയ ഇനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കോണ്‍ഫറന്‍സ്‌ ഉജ്വല വിജയമാക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: St. Marys Malankara Orthodox Church, 130 Park Ave, Staten Island, NY 10302.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ടി.എ. തോമസ്‌ (വനിതാ സമാജം വൈസ്‌ പ്രസിഡന്റ്‌) 732 780 0145, ഷൈനി രാജു (കോണ്‍ഫറന്‍സ്‌ കോര്‍ഡിനേറ്റര്‍) 973 243 9879, ജെസി മാത്യു (വനിതാ സമാജം ജനറല്‍ സെക്രട്ടറി) 914 376 3485, മേരി വര്‍ഗീസ്‌ (വനിതാ സമാജം ട്രഷറര്‍) 631 368 2037, ലിസി ഫിലിപ്പ്‌ (വനിതാ സമാജം ജോയിന്റ്‌ ട്രഷറര്‍) 845 642 6206, ഡോ. അമ്മുക്കുട്ടി പൗലോസ്‌ (ചാരിറ്റി കോര്‍ഡിനേറ്റര്‍) 516 922 3127, എലിസബത്ത്‌ ഈപ്പന്‍ (വനിതാ സമാജം പാരീഷ്‌ സെക്രട്ടറി) 718 494 1367. ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.