You are Here : Home / USA News

മയാമിയില്‍ നേഴ്‌സിംഗ്‌ എന്‍ക്ലക്ക്‌സ്‌ പഠന ക്ലാസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 09, 2014 10:32 hrs UTC

മയാമി: മെയ്‌ 12. ലോക നേഴ്‌സസ്‌ ദിനം; ആതുരസേവന രംഗത്ത്‌ അതിബഹൃത്തായ സംഭാവനകള്‍ നല്‍കിയ നേഴ്‌സിംഗ്‌ പ്രൊഫഷനെ ലോകം ആദരിക്കുന്ന വാരം. ഈ അവസരത്തില്‍ അമേരിക്കന്‍ നേഴ്‌സിംഗ്‌ പ്രൊഫഷണിലേക്ക്‌ ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. മയാമി സൗത്ത്‌ വെസ്റ്റ്‌ റാഞ്ചസില്‍ `ജോബ്‌സ്‌ എന്‍ക്ലക്ക്‌സ്‌ കോച്ചിംഗ്‌ ക്ലാസ്‌' 2014 ജൂണ്‍ ആദ്യം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഡയറക്‌ടര്‍ പ്രൊഫസര്‍ ബോബി വര്‍ഗീസ്‌ അറിയിച്ചു. ഇന്ത്യയിലെ വിവിധ കോളജുകളില്‍ നേഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയശേഷം അമേരിക്കയില്‍ എത്തി, ഇവിടെ നേഴ്‌സിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷയായ എന്‍ക്ലക്ക്‌സിനായി തയാറെടുക്കുന്നവര്‍ക്ക്‌ ഏറ്റവും നൂതനമായ പരിശീലനം നല്‌കുകയും, ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിക്കുകയും ചെയ്യുക എന്നതാണ്‌ ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

 

നീണ്ട ഒരു ദശകം നേഴ്‌സിംഗ്‌ വിദ്യാഭ്യാസ രംഗത്തും, വിവിധ പ്രൊഫഷണല്‍ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രൊഫ. ബോബി വര്‍ഗീസാണ്‌ ഈ സ്ഥാപനത്തിനു നേതൃത്വം കൊടുക്കുന്നത്‌. പ്രൊഫ. ബോബി ഫ്‌ളോറിഡയിലെ സ്റ്റേറ്റ്‌ കോളജില്‍ നേഴ്‌സിംഗ്‌ അസോസിയേറ്റ്‌ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ നേഴ്‌സിംഗ്‌ ബിരുദവും, ബാംഗ്ലൂരിലെ നിംഹാന്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ നേഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദവും നേടുകയും ചെയ്‌ത പ്രൊഫ. ബോബി, അന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്‌ദുള്‍ കലാമില്‍ നിന്ന്‌ സ്വര്‍ണ്ണമെഡല്‍ നേടുകയും ചെയ്‌തു. ഇപ്പോള്‍ അമേരിക്കയിലെ ഫീനിക്‌സ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നേഴ്‌സിംഗ്‌ പി.എച്ച്‌.ഡി ഡോക്‌ടറേറ്റിനുള്ള ഗവേഷണം നടത്തുന്നു. സൗത്ത്‌ ഫ്‌ളോറിഡയുടെ ഹൃദയഭാഗത്ത്‌ എല്ലാ പഠന സൗകര്യങ്ങളോടുംകൂടി സജ്ജീകരിച്ചിട്ടുള്ള ഈ ട്യൂട്ടറിംഗ്‌ സെന്റര്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യപ്രദമായ സമയങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

 

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറ്റവും പ്രയാസമുള്ള പരീക്ഷാഭാഗങ്ങള്‍ സൗജന്യമായി മൂല്യനിര്‍ണ്ണയം നടത്തിക്കൊടുക്കുന്നു. മുഖാമുഖമുള്ള ട്യൂട്ടറിംഗ്‌, നൂറ്‌ ശതമാനം വിജയസാധ്യതയുള്ള സ്റ്റഡി മെറ്റീരിയല്‍, പിരിമുറുക്കമില്ലാത്ത അന്തരീക്ഷം, കുറഞ്ഞ ഫീസ്‌ നിരക്ക്‌ എന്നിവയെല്ലാം ട്യൂട്ടറിംഗ്‌ സെന്ററിന്റെ സവിശേഷതകളാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: വെബ്‌സൈറ്റ്‌: www.bobsnclex.com, Ph: 954 850 6115, Email: bobsnclex@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.