You are Here : Home / USA News

ദാസേട്ടന്‍ മെഗാഷോ, ന്യൂജേഴ്‌സി; വമ്പിച്ച വെബ്‌ സെയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 07, 2014 09:54 hrs UTC


    
ന്യൂജേഴ്‌സി: സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ധനശേഖരാണാര്‍ത്ഥം ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ ഗാനാലാപന സന്ധ്യ മേയ്‌ 10 ശനിയാഴ്‌ച ആറ്‌ മണിക്ക്‌ ലൊഡായിലുളള ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

മലയാളിയുടെ ശബ്ദപുണ്യത്തെ നേരില്‍ക്കണ്ടാസ്വദിക്കുവാന്‍ മൂന്നിലൊന്നു വിലയില്‍ വെബ്‌ സെയില്‍ അടുത്ത മൂന്നു ദിവസം. ഈ വമ്പിച്ച സൗജന്യം വെബില്‍ മാത്രമെ ലഭുക്കുകയുള്ളു. ഇവിടെ ടിക്കറ്റു വാങ്ങാം http://www.orthodoxherald.com/yesudas2014/

മലയാളികളുടെ മനസില്‍ നിറയെ സംഗീതത്തിന്റെ അലയാഴി നിറച്ചുള്ള ദാസേട്ടന്‍ യെസ്റ്റര്‍ ഡേ, ടുഡേ ഗാനാലാപന സന്ധ്യക്ക്‌ ന്യൂജേഴ്‌സിയില്‍ അരങ്ങൊരുങ്ങുന്നു.

ഉത്സവാന്തരീക്ഷത്തില്‍ ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയത്തിലെ സ്‌റ്റേജില്‍ നിന്ന്‌ മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും മകന്‍ വിജയ്‌ യേശുദാസും ഒപ്പം ശ്വേത മോഹനും രമ്യ നമ്പീശനും പാടിത്തിമിര്‍ക്കും.

പുതിയ തലമുറയുടെയും പഴയ തലമുറയുടെയും ഗാനവസന്തത്തിനാണ്‌ ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയം വേദിയാകുന്നത്‌. ഏറെക്കാലത്തിനുശേഷം ട്രൈസ്‌റ്റേറ്റിലെ മലയാളികള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ ലഭിക്കുന്നാ സംഗീത വിരുന്നായിരിക്കും ദാസേട്ടന്‍ ഷോ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.