You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 02, 2014 09:54 hrs UTC


    
ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ആറാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ 2014 ജൂണ്‍ 12 വ്യാഴാഴ്‌ച മുതല്‍ 15-ന്‌ ഞായറാഴ്‌ച വരെ നടത്തപ്പെടുമെന്ന്‌ കത്തീഡ്രല്‍ വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. എല്ലാദിവസവും രാവിലെ 9.15-ന്‌ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകിട്ട്‌ 5.45-ന്‌ സമാപിക്കും.

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്‌ത ധ്യാനഗുരു ബഹു. ജേക്കബ്‌ മഞ്ഞളി അച്ചന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച്‌ മലയാളത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച്‌ വ്യത്യസ്‌ത വേദികളില്‍ റവ.ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്‌, റവ.ഫാ. ജോ പാച്ചേരിയില്‍, റവ.ഫാ. ബോബി എമ്പ്രയില്‍, റവ. സിസ്റ്റേഴ്‌സ്‌ (സി.എം.സി), ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും ശുശ്രൂഷകള്‍ നടക്കും. ബേബി സിറ്റിംഗിന്‌ സൗകര്യമുണ്ടായിരിക്കും. ബ്ര. ഷൈജന്‍ വടക്കന്‍ മുതിര്‍ന്നവര്‍ക്കും, യു.കെ. സെഹിയോന്‍ ടീം യുവജനങ്ങള്‍ക്കും ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും.

ജൂണ്‍ 12-ന്‌ വ്യാഴാഴ്‌ച രാവിലെ 9.15-ന്‌ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആഘോഷമായി ബൈബിള്‍ പ്രതിഷ്‌ഠ നടത്തി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 11 വരെ എല്ലാദിവസവും കത്തീഡ്രല്‍ ആരാധനാ ചാപ്പലില്‍ ആരാധനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന മഹത്തായ ഈ കണ്‍വന്‍ഷനില്‍ താത്‌പര്യമുള്ള ഏവര്‍ക്കും കുടുംബ സമേതം പങ്കെടുക്കാമെന്ന്‌ ബഹു. വികാരി അച്ചനും സംഘാടകരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കത്തീഡ്രല്‍ ഓഫീസ്‌ (708 544 7250), ജോസഫ്‌ എമ്പ്രയില്‍ (630 516 1132), ജോസ്‌ കടവില്‍ (630 440 2021), ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍ (630 290 9012).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.