You are Here : Home / USA News

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ സന്ദര്‍ശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 02, 2014 09:47 hrs UTC

   
    
ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ കരുത്തനായ നേതാവും, കേരള വനം-ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ സന്ദര്‍ശിച്ചു.

സോഷ്യല്‍ ക്ലബ്‌ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ അദ്ദേഹത്തിന്‌ ഹൃദ്യമായ സ്വീകരണം നല്‍കി. ക്ലബ്‌ പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപടവന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളെക്കുറിച്ച്‌ മന്ത്രിയുമായി ചര്‍ച്ച നടത്തി.

മന്ത്രി വളരെ സൗമ്യമായും ശാന്തമായും എല്ലാവരുടേയും അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കേള്‍ക്കുകയും തന്നാല്‍ കഴിയാവുന്ന പരിഹാരം കാണാമെന്ന്‌ പറയുകയും ചെയ്‌തു.

തന്റെ വിലപ്പെട്ട സമയത്തിനുള്ളില്‍ ക്ലബ്‌ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിന്‌ പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപടവന്‍ മന്ത്രിക്ക്‌ നന്ദി പറഞ്ഞു. ബിനു കൈതക്കതൊട്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.