You are Here : Home / USA News

യുവജനങ്ങൾക്ക്‌ നേതൃത്വ പരിശീലനത്തിനായി ഡ്രീംസ്- ഉദ്ഘാടനം ശനിയാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 24, 2014 09:31 hrs UTC


ഡാലസ് : ഇന്ത്യൻ  കുട്ടികൾക്കും  യുവജനങ്ങൾക്കും സമഗ്ര വ്യക്തിത്വ വികാസവും  നേതൃത്വ  പരിശീലനവും    ലക്ഷ്യമാക്കി ഡാലസ്  ഡ്രീംസ് എന്ന സാമൂഹികസേവന പരിശീലന പരിപാടി  ഡാലസിൽ  ആരംഭിക്കുന്നു.  
 
ഇതിന്റെ  ഉദ്ഘാടനം ഏപ്രില്‍ 26 ശനിയാഴ്ച കരോള്‍ട്ടന്‍, സെന്റ്‌.  ഇഗ്നേഷ്യസ് ദേവാലയ ഓഡിറ്റോറിയത്തിൽ (707 Dove Creek Ln, Carrollton) വൈകുന്നേരം  6:30 നു നടക്കും.
 
വോളന്റീയർ  ആയി പ്രവർത്തിക്കാൻ ആഗ്രഹമുള്ളവരേയും  മാതാപിതാക്കന്മാരേയും ഡാലസ് ഡ്രീംസിന്റെ    ഉദ്ഘാടനത്തിലേക്ക്  ക്ഷണിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു ഗാനമേളയും , ചെണ്ടമേളവും , ലെറ്റ്‌ അസ്‌ ഡ്രീം  ബാൻഡും അരങ്ങേറും.  
 
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന  കഴിവുകൾ പരിപോഷിപ്പിക്കുകയും  നേത്രുത്വ പാടവം വളർത്തി ഭാവിയുടെ വാഗ്ദാനങ്ങളായി  അവരെ മാറ്റാനുമുള്ള വിവിധ പദ്ധതികളാണ് ഡ്രീംസ്.   കുട്ടികൾ തന്നെയാണ് പ്രോജക്ടിന്  നേതൃത്വം നൽകുന്നതും.
 
ലൂസിയാനയിൽ നിന്നുള്ള ഫാ. ലിജോ പാത്തിക്കല്‍ സി. എം.ഐ യാണ് കുട്ടികൾക്ക് ഇങ്ങനെയൊരു ആശയമായി അമേരിക്കയിൽ  ലെറ്റ്‌ അസ്‌ ഡ്രീം എന്ന പ്രൊജക്റ്റ്‌ ആരംഭിച്ചത്. തദ്ദേശവംശരായ   കുട്ടികൾക്ക് വേണ്ടി നാല് വർഷം മുൻപ്  ആരംഭിച്ച  പരിപാടി വൻ വിജയമായി.  ഇന്ത്യൻ കുട്ടികൾക്കും ഇപ്പോൾ ഇത് പകർന്നു നൽകാനാണ് ഇതിൻറെ  ഡയറക്ടർ കൂടിയായ  ഫാ. ലിജോ  ശ്രമിക്കുന്നത്. 
 
സമൂഹത്തിലെ നാനാതുറയിലുള്ള  ആൾക്കാരുടെയും  സഹകരണത്തോടെയാണ് ഡാലസ് ഡ്രീംസ് ആരംഭിക്കുന്നത്.  കുട്ടികൾക്കും  യുവജനങ്ങൾക്കും ലീഡർ ഷിപ്‌  പ്രോഗ്രാം, ഇന്റർ പേർസണൽ സ്കിൽസ്‌ പ്രോഗ്രാം, ടാലെന്റ്റ്‌ പ്രോഗ്രാം എന്നിവയും  നടത്തും.  
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
 
ജോണ്‍സണ്‍ കുര്യാക്കോസ് -972 310 3455 
ഷാജി  പണിക്കശ്ശേരി- 214 966 6627 
ഹരിദാസ് തങ്കപ്പൻ 214 908 5686

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.