You are Here : Home / USA News

ഒരുമയ്‌ക്ക്‌ പുതിയ നവനേതൃത്വം

Text Size  

Story Dated: Friday, January 03, 2014 03:56 hrs UTC

ഫ്‌ളോറിഡ: ഓര്‍ലാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ ഒരുമയുടെ (ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍) 2014 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികള്‍ ഡിസംബര്‍ 31-ന്‌ സ്ഥാനമേറ്റു.

ഡിസംബര്‍ 21-ന്‌ ജോര്‍ജ്‌ പെര്‍ക്കിംഗ്‌ സിവിക്‌ സെന്ററില്‍ വെച്ച്‌ നടത്തിയ ഒരുമയുടെ ക്രിസ്‌മസ്‌ ആഘോഷത്തോടനുബന്ധിച്ച്‌ ഒരുമയുടെ സ്ഥാപക പ്രസിഡന്റും ഒരുമയെ ഒരു ജനകീയ സംഘടനയായി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ആളുമായ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സജി ജോണ്‍, 2014-ലെ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. ഒരുമയ്‌ക്ക്‌ യുവനേതൃത്വനിര എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിനുള്ള പ്രധാന സവിശേഷത.

പ്രസിഡന്റായി രഞ്‌ജിത്‌ താഴത്തുമഠത്തില്‍, വൈസ്‌ പ്രസിഡന്റ്‌ -ഷിബു കെ. സാം, സെക്രട്ടറി- ഷിനു തോമസ്‌, ജോയിന്റ്‌ സെക്രട്ടറി- സ്വാമിനാഥന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ - ജോജോ തോമസ്‌, ട്രഷറര്‍- ജിജിമോന്‍ ഫിലിപ്പോസ്‌ എന്നിവര്‍ സ്ഥാനമേറ്റു.

ഓര്‍ലാന്റോയിലെ മലയാളി സമൂഹത്തിന്‍റെ സ്‌പന്ദനങ്ങളെ തൊട്ടറിഞ്ഞ്‌ പ്രയോജനപ്രദങ്ങളായ പല നല്ല കാര്യങ്ങളും വിഭാവനം ചെയ്യുമെന്ന്‌ പുതിയ നേതൃനിര അറിയിച്ചു. ഓര്‍ലാന്റോയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനമാണ്‌ ഒരുമയുടെ ആത്യന്തിക ലക്ഷ്യമെന്നും അതിനുവേണ്ടി തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.