You are Here : Home / USA News

മാര്‍ക്ക്‌ ഫാമിലി നൈറ്റ്‌ ജനുവരി പതിനൊന്നിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 03, 2014 03:31 hrs UTC

ഷിക്കാഗോ: മലയാളി അസ്സോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്‍റെ  ഈ വര്‍ഷത്തെ കുടുംബ സംഗമം ജനുവരി 11-ന്‌ ശനിയാഴ്‌ച മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍ നടത്തപ്പെടുന്നു. വൈകിട്ട്‌ 6.30 ന്‌ ആരംഭിക്കുന്ന സമ്മേളനം രാത്രി 11.30 വരെ തുടരും. ഇല്ലിനോയിസിലെ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ അഭിമാനമായി മാറി കഴിഞ്ഞ വാര്‍ഷിക സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ നടത്തിയിട്ടുള്ളത്‌.

ഷിക്കാഗോയിലെ ഇന്‍ഡ്യന്‍ സമൂഹത്തിനൊട്ടാകെ അഭിമാനമായി മാറിക്കഴിഞ്ഞ സിറ്റി കൗണ്‍സില്‍ മെമ്പര്‍ അമയാ പവാര്‍, കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം നേഴ്‌സിംഗ്‌ വിഭാഗം എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ആഗ്‌നസ്‌ മാത്യൂ തേറാടിയേല്‍ എന്നിവര്‍ ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും.

ഷിക്കാഗോയിലെ പ്രമുഖ ഒര്‍ക്കസ്‌ട്രാ ട്രൂപ്പിന്റെ ഗാനമേള, മാര്‍ക്ക്‌ അംഗങ്ങളും , കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന ആകര്‍ഷകമായ കലാപരിപാടികള്‍ , മലബാര്‍ കേറ്ററിംഗ്‌ ഒരുക്കുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിവ കുടുംബസംഗമം സമ്പന്നമാക്കും. കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍ ഷൈനി ഹരിദാസാണ്‌. (630 530 2911). ഇല്ലിനോയിസിലെ എല്ലാ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും കുടുംബാംഗങ്ങളേയും ഈ സംഗമത്തിലേക്ക്‌ ടോം കാലായില്‍ പ്രസിഡന്റായുള്ള നിലവിലെ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവും, സ്‌കറിയാക്കുട്ടി തോമസ്‌ പ്രസിഡന്റായുള്ള നിയുക്ത എക്‌സിക്യൂട്ടീവും സംയുക്തമായി ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ടിക്കറ്റിന്‌ ട്രഷറര്‍ ഫിലിപ്പ്‌ സ്റ്റീഫനുമായി ബന്ധപ്പെടുക (8477109274). സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.