You are Here : Home / USA News

എക്യൂമെനിക്കല്‍ ക്രിസ്മസ്- പുതുവല്‍സരാഘോഷം ന്യൂജേഴ്‌സിയില്‍ ജനുവരി 11ന്

Text Size  

Story Dated: Thursday, January 02, 2014 01:14 hrs UTC

സജി കീക്കാടന്‍

 

വെസ്റ്റ് ഓറഞ്ച് : ന്യൂജേഴ്‌സിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്മസ്- നവവല്‍സരാഘോഷം ജനുവരി 11-#ാ#ം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ വെസ്റ്റ് ഓറഞ്ചിലെ ലിബര്‍ട്ടി മിഡില്‍ സ്‌ക്കൂളില്‍ വച്ച് നടത്തപ്പെടും. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അലക്‌സാണ്ട്രയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായ് ക്രിസ്മസ് ദൂത് നല്‍കും. വിവിധ സഭകളിലെ ഇടവകകള്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കും. എക്യൂമെനിക്കല്‍ ഗായകസംഘം ക്രിസ്മസ് കാരള്‍ ഗാനം ആലപിക്കും.

 

പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ.ഫാ.ജേക്കബ് വര്‍ഗീസ്, സെക്രട്ടറി ജേക്കബ് ജോസഫ് കണ്‍വീനര്‍ റവ.ഫാ.വിജു അബ്രഹാം, സജിമോന്‍ ആന്റണി, അലക്‌സ് മാത്യൂ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.