You are Here : Home / USA News

ജര്‍മനിയില്‍ 2014 ജനുവരി 01 മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍ -

Text Size  

Story Dated: Wednesday, January 01, 2014 06:41 hrs UTC

 

ബെര്‍ലിന്‍: ജര്‍മനിയില്‍ 2014 ജനുവരി 01 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു.

1. ജനുവരി 01 മുതല്‍ സാധാരണ 20 ഗ്രാം വരെയുള്ള കത്തുകളുടെ പോസ്‌റ്റേജ് നിരക്ക് 0.58 ല്‍ നിന്ന് 0.60 ന്റെ് ആയി ഉയരും.

2. സില്‍വര്‍ കോയിന്‍ നാണയങ്ങളുടെ ടാക്‌സ് വിഭാഗത്തില്‍ മാറ്റം വരുത്തി 19% ആക്കി. 

3. നല്ല രീതിയില്‍ മാസ വരുമാനമുള്ളവരുടെ സോഷ്യല്‍ ഇന്‍ഷ്വറന്‍സുകളില്‍ വര്‍ദ്ധന വരുത്തി. മാസം 4.050 യൂറോ ശമ്പളമുള്ളവര്‍ക്ക് 112,50 യൂറോ മാസം അധിക തുക സോഷ്യല്‍ ഇന്‍ഷ്വറന്‍സ് ആയി നല്‍കണം.

4. പെന്‍ഷന്‍ പ്രായം 65 വയസ്സില്‍ നിന്ന് 1 മാസം കൂട്ടി.

5. റീസ്റ്റര്‍ റെന്റെ സേവിംഗ് സമയത്ത് ഈ തുക വീട് വാങ്ങാനോ, റിപ്പയര്‍ ജോലികള്‍ക്കോ ഉപയോഗിക്കാം. ഇതിന്റെ ഗവര്‍മെന്റ് പ്രേമിയം കിട്ടാന്‍ മിനിമം 3.000 യൂറോ സേവിംഗ് ആയി ഉണ്ടായിരിക്കണം.

6. പുനപ്രതിഷ്ഠിക്കാന്‍ ((Erneuerbaren Energien ) സാധിക്കുന്ന വൈദ്യുതി വില കിലോവാട്ടിന് 6.24 സെന്റ് വര്‍ദ്ധിക്കും. പഴയ ഹീറ്റിംഗ് മീറ്ററുകള്‍ക്ക് പകരം 2014
ഡിസംബര്‍ 31 ന് മുമ്പ് പുതയവ നിര്‍ബന്ധമായി ഘടിപ്പിക്കണം.

7. ടാക്‌സ് പരിധിയുടെ അടിസ്ഥാന വരുമാന പരിധി 8.134 ല്‍ നിന്നും 8.354 ആയി ഉയര്‍ത്തി.

8. ജോലിസംബന്ധമായ യാത്രകളില്‍ ഭക്ഷണ അലവന്‍സ് മിനിമം 8 മണിക്കൂറിന് 12 യൂറോ ടാക്‌സ് ഫ്രീ ആയി ലഭിക്കും. ജോലിക്കായി രണ്ടാമത് ഒരു താമസ വീട് ഉണ്ടെങ്കില്‍ പരമാവധി ഒരു മാസം 1000 യൂറോക്ക് ടാക്‌സ് ഇളവില്‍ പരിഗണന ലഭിക്കും.

9. സര്‍ക്കാരില്‍ നിന്നും ഹാര്‍ട്ട് ഫിയര്‍ സഹായധനം ലഭിക്കുന്ന മുതിര്‍ന്നവര്‍ക്ക് മാസം 391 യൂറോയും, കുട്ടികള്‍ക്ക് 229 യൂറോയും ലഭിക്കും.

10. യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ച് ഉണ്ടാക്കുന്ന ട്രാഫിക് കുറ്റങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ശിക്ഷണ നടപടികള്‍ ഉണ്ടാകും.

11. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ ഫോട്ടോയും, വിവരങ്ങളടങ്ങിയ ചിപ്പ് കാര്‍ഡും നിര്‍ബന്ധമാകും.

12. മിനിമം ശമ്പളം പഴയ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ മണിക്കൂറിന് 10 യൂറോയും, പുതിയ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 09.10 ആയി നിലവില്‍ വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.