You are Here : Home / USA News

ഫോളോ മീ ചാനലിന്റെ വടക്കേ അമേരിക്കന്‍ ലോഞ്ചിംഗ്‌ 2014 മെയ്‌ 24-ന്‌ ടൊറന്റോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 27, 2013 03:28 hrs UTC

ടൊറന്റോ: എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഫോളോ മീ ചാനലിന്റെ വര്‍ണ്ണശബളമായ അമേരിക്കന്‍ ലോഞ്ചിംഗ്‌ ടൊറന്റോയിലുള്ള മൈക്കിള്‍ പവര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ 2014 മെയ്‌ 24-ന്‌ വൈകുന്നേരം നടത്തുന്നതാണെന്ന്‌ ചാനലിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയിലേയും കാനഡയിലേയും വിവിധ കലാ-സാംസ്‌കാരിക രാഷ്‌ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്നത്‌ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയും, ഫോളോ മീ ചാനലിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ്‌ പെരുന്തോട്ടമാണ്‌. ഈ ചടങ്ങില്‍ വെച്ച്‌ കലാ പ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ വിശിഷ്‌ടാതിഥികള്‍ നല്‍കുന്നതാണ്‌. ഇതോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന കലാമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ അവരവരുടെ ഡാന്‍സ്‌ മാസ്റ്റര്‍മാരേയോ, സംഗീതാധ്യാപകരേയോ, ചാനലിന്റെ വെബ്‌സൈറ്റിലോ (www.followmetv.net OR Tel: 647 871 6109) പേര്‌ രജിസ്റ്റര്‍ ചെയ്യുക. പ്രധാനമായും മത്സരങ്ങള്‍ നടത്തുന്നത്‌ ലൈറ്റ്‌ മ്യൂസിക്‌, ക്ലാസിക്കല്‍ ഡാന്‍സ്‌ എന്നിവയാണെങ്കിലും, മറ്റു കലാവാസയുള്ളവരേയും ചാനല്‍ പ്രോത്സാഹിപ്പിക്കുന്നതാണ്‌. മത്സരങ്ങള്‍ നേരത്തെ നടത്തി അതില്‍ സമ്മാനാര്‍ഹരായവരുടെ പരിപാടികള്‍ ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. അതുപോലെതന്നെ മത്സരങ്ങളുടേയും ഈ ചടങ്ങിന്റേയും ചിത്രീകരണം നടത്തുകയും, ഫോളോ മീ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്‌. വടക്കേ അമേരിക്കന്‍ കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും അവരുടെ കഴിവുകളെ പുറംലോകത്തേക്ക്‌ അവതരിപ്പിക്കുവാന്‍ ഒരു അവസരം ഉണ്ടാക്കുക എന്നതാണ്‌ ചാനലിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‌. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌ ഫോളോ മീ ചാനല്‍ നിങ്ങള്‍ക്കായി നിങ്ങളുടെ ഇടയിലേക്ക്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.