You are Here : Home / USA News

റെനില്‍ രാധാകൃഷ്‌ണന്‍ കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 27, 2013 03:25 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2015 ജൂലൈ രണ്ടു മുതല്‍ ആറുവരെ ഡാളസ്‌ ഹയറ്റ്‌ റീജന്‍സിയില്‍ വെച്ച്‌ നടക്കുന്ന എട്ടാമത്‌ ദേശീയ ഹിന്ദു സംഗമത്തിന്റെ ചെയര്‍മാനായി റെനില്‍ പുളര്‍കാട്‌ രാധാകൃഷ്‌ണനെ തെരഞ്ഞെടുത്തു. ഡാളസില്‍ നടന്ന കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തനോദ്‌ഘാടനത്തില്‍ പ്രസിഡന്റ്‌ ടി.എന്‍. നായര്‍ റനിലിനെ സദസിന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡാളസിലെ പ്രമുഖ വ്യവസായിയായ റെനില്‍ വളരെ വര്‍ഷങ്ങളായി കെ.എച്ച്‌.എന്‍.എയുടെ സജീവ പ്രവര്‍ത്തകനും കൂടാതെ മറ്റ്‌ വിവിധ സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു. കേരളാ ഹിന്ദൂസ്‌ ഓഫ്‌ ഡാലസിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയം കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന്‌ പ്രസിഡന്റ്‌ ഏവരേയും ഓര്‍മ്മിപ്പിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍മാരായി രാമചന്ദ്രന്‍ നായരേയും, ഗംഗാധരന്‍ ആലയേയും തെരഞ്ഞെടുത്തു. ഡാളസിലെ ആദ്യ മലയാളികളില്‍ പ്രമുഖ വ്യക്തിയും, കേരളാ അസോസിയേഷന്റെ സ്ഥാപക മെമ്പറും, കേരളാ ഹിന്ദൂസ്‌ ഓഫ്‌ ഡാളസിന്റെ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളിലും രാമചന്ദ്രന്‍ നായര്‍ സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍ എന്നിവടങ്ങളില്‍ ആദ്യകാല സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി ഏവര്‍ക്കും അഭികാമ്യനായ വ്യക്തിയാണ്‌ ഗംഗാധരന്‍ ആല. അമേരിക്കയുടെ നാനാഭാഗങ്ങളില്‍ ശ്രീനാരായണഗുരു സന്ദേശം എത്തിക്കുകയും, സംഘടനകള്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുള്ള ഗംഗാധരന്‍ ആല കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഡാളസില്‍ സ്ഥിരതാമസം. കെ.എച്ച്‌.എന്‍.എയുടെ ആദ്യ കണ്‍വെന്‍ഷന്‍ വൈസ്‌ ചെയര്‍മാനായിരുന്നു. തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കേവര്‍ക്കും പ്രസിഡന്റ്‌ എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു. കൂടാതെ ഇവര്‍ ഏവരുടേയും പ്രവര്‍ത്തനങ്ങള്‍ വരുംകാല കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിയേകുമെന്നും പ്രസിഡന്റ്‌ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.