You are Here : Home / USA News

ചിക്കാഗോ സോഷ്യല്‍ ക്‌ളബ്‌ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു

Text Size  

Story Dated: Monday, December 23, 2013 03:14 hrs UTC

മാത്യു തട്ടാമറ്റം

 

ചിക്കാഗോ : പ്രവാസി മലയാളികളുടെ മനസ്സില്‍ കൂടിക്കിടക്കുന്ന ഗ്രഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ ഊതി എടുത്തു മ്മുടെ നാടിന്റെ നന്മയും, ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും തുളുമ്പുന്ന വ്യത്യസ്‌തമായ പരിപാടികള്‍ക്ക്‌ ചിക്കാഗോ സോഷ്യല്‍ ക്‌ളബ്‌ അണിയറയില്‍ രൂപം കൊടുത്തുകൊണ്ടിരിക്കുന്നു. ചിക്കാഗോ മലയാളി സമൂഹത്തിന്റെ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച വടംവലി മത്സരത്ത്‌ിനു ശേഷം ചിക്കാഗോ സോഷ്യ ല്‍ ക്‌ളബ്‌ വിഭാപനം ചെയ്യുന്ന അടുത്ത പരിപാടിയാണീവന്‍മ്പിച്ച ചീട്ടുകളി മത്സരം. ബുദ്ധിയും, തന്ത്രവും, ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടന്ന്‌! ചീട്ടുകളി മത്സരം 2014 ഫെബ്രുവരി 8ാം തീയതി ശിയാഴ്‌ച രാവിലെ ഒമ്പതുമണി മുതല്‍ ചിക്കാഗോ കെ.സി.എസ്‌ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്നു. ഇതിലേക്ക്‌ പതിനെട്ട്‌ വയസ്സിനു മേലുള്ള എല്ലാ മലയാളികളായ സ്‌ത്രീ പുരുഷ ഭേദമെന്ന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്‌. (1) 28(ലേലം)3 പേര്‍ , (2) റെമ്മി 8 പേര്‍ . ഒന്നാം സമ്മാനം 1001 * രണ്ടാം സമ്മാനം 501 * എന്നീ ക്രമത്തില്‍ നല്‍കുന്നതാണ്‌. ഈ പരിപാടിയുടെ കണ്‍വീര്‍മാരായി സ്‌റീഫന്‍ കിഴക്കേകുറ്റ്‌, ജോസ്‌ മണക്കാട്‌ എന്നിവരെ തിരഞ്ഞെടുത്തു. പ്രസ്‌തുത മത്സരത്തിന്‌ സൈമണ്‍ ചക്കാലപടവില്‍ , ബിനു കൈതക്കതൊട്ടി, അഭിലാഷ്‌ നെല്ലൊമറ്റം, മാത്യു തട്ടാമറ്റം, ബിജു പെരികലം എന്നിവര്‍ തേൃത്വം നല്‍കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8473220641, 7735441975 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.