You are Here : Home / USA News

മലയാള സിനിമയുടെ അഭിമാനമായ പപ്പിലിയോ ബുദ്ധ ബര്‍ലിന്‍ മേളയിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 22, 2013 03:34 hrs UTC

കേരളത്തിലെ ഭൂരഹിതരായ ദളിത്‌/ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥ പറയുന്ന മലയാള ചിത്രം `പപ്പിലിയോ ബുദ്ധ' ബര്‍ലിന്‍ ലോക ഫിലിം മേളയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2014 ഫെബ്രുവരി 6 മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ പനോരമ വിഭാഗത്തിലായിരിക്കും പപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിക്കുക. സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും പ്രകൃതിക്കുമെതിരായ നഗ്നമായ കയ്യേറ്റങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ചിത്രീകരിക്കുന്ന പപ്പിലിയോ ബുദ്ധയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ ജയന്‍ ചെറിയാനാണ്‌. കായല്‍ ഫിലിംസിന്റേയും, സിലിക്കണ്‍ മീഡിയയുടേയും ബാനറില്‍ തമ്പി ആന്റണിയും, പ്രകാശ്‌ ബാരേയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരവും, മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശവും, മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ അവാര്‍ഡും, ഒഹാക്ക മേളയില്‍ ബെസ്റ്റ്‌ സിനിമാറ്റോഗ്രഫിക്കും ആര്‍ട്ട്‌ ഡയറക്ഷനുമുള്ള അവാര്‍ഡുകളും, ഏതന്‍സ്‌ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ്‌ വീഡിയോ ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയ ഈ ചിത്രം മോണ്‍ട്രിയോള്‍ വേള്‍ഡ്‌ ഫിലിം മേള, ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലണ്ടന്‍ ലെസ്‌ബിയന്‍ ഗെ ഫിലിം ഫെസ്റ്റിവല്‍, ആഫ്രിക്കന്‍ ഡയസ്‌ഫോറ ഫിലിം ഫെസ്റ്റിവല്‍, ട്രിനാഡ്‌&റ്റുബാഗോ ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ലോക ഫിലിം ഫെസ്റ്റിവലിലേക്ക്‌ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

 

http://www.berlinale.de/en/presse/pressemitteilungen/alle/Alle-Detail_20692.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.