You are Here : Home / USA News

ഇന്‍ഡ്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് നവ നേതൃത്വം

Text Size  

Story Dated: Tuesday, December 17, 2013 12:04 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ കത്തോലിക്കാ വിശ്വാസികളുടെ മഹാ സംഘടനയായ ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ 2014 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫ്ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവില്‍ വച്ച് ഡോ. ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൂടിയ യോഗത്തില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഏകകണ്ഠമായി നടന്ന തിരഞ്ഞെടുപ്പില്‍ ജിന്‍സ് മോന്‍ പി. സഖറിയ (പ്രസിഡന്റ്‌), ജോര്‍ജ്ജ് കിരിയാന്തന്‍ ( വൈസ് പ്രസിഡന്റ്), ചെറിയാന്‍ ചക്കാലപ്പടിക്കല്‍ (സെക്രട്ടറി), ജെസ്സി ജോസ് (ജോ. സെക്രട്ടറി), അലക്സ് തോമസ് (ട്രഷറര്‍ ), ജോര്‍ജ്ജ് കൊട്ടാരം (ഓഡിറ്റര്‍ ), മാത്യു ജോര്‍ജ്ജ് (ഓഡിറ്റര്‍ ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി ബെസ്റ്റിന്‍ ജയിംസ്, ജോര്‍ജ്ജ് കുട്ടി, ടോമി കുര്യന്‍ മടത്തിക്കുന്നേല്‍ , മേരിക്കുട്ടി മൈക്കിള്‍ എന്നിവരെയും തിരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡിലേക്ക് ജോണ്‍ പോളിനെയും, മേരി ഫിലിപ്പിനെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

ഡോ. ജോസ് കാനാട്ട് തന്റെ പ്രസംഗത്തില്‍ 35 വര്‍ഷത്തെ പാരമ്പര്യവും 1700-ലധികം കുടുംബങ്ങള്‍ അംഗങ്ങളായുമുള്ള ഈ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്ന പുതിയ ഭാരവാഹികള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളാണ് ഉള്ളതെന്നും, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിക്കുകയും അനുമോദിക്കുകയുമുണ്ടായി. ലോകമെമ്പാടുമുള്ള 120 കോടിവരുന്ന വിശ്വാസി സമൂഹത്തിന്റെ ഭാഗമായ ഐ.സി.എ.എ യില്‍ കത്തോലിക്കാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംഘടനാ നേതൃത്വമാണ് ഇത്തവണത്തേതെന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ട് പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജിന്‍സ് മോന്‍ പി. സഖറിയ തന്റെ മറുപടി പ്രസംഗത്തില്‍ പുതിയ മാര്‍പ്പാപ്പ ആത്മായ സംഘടനകള്‍ക്ക് സഭയിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതിനെ പ്രത്യേകം അനുസ്മരിച്ചുകൊണ്ട്, അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളായ പുതിയ തലമുറയുടെ ഐക്യത്തിനും ആത്മീയ വളര്‍ച്ചയ്ക്കും ഉതകുന്ന വിധത്തില്‍ സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഉറപ്പുനല്‍കി. നിരവധിപേര്‍ പുതിയഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ സെക്രട്ടറി ജോര്‍ജ്ജ് കൊട്ടാരം കൃതജ്ഞത രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.