You are Here : Home / USA News

മാര്‍ക്കിന്റെ കുടുംബ സംഗമം വിപുലമായി നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 09, 2013 11:28 hrs UTC

ന്യൂയോര്‍ക്ക്‌: പ്രമുഖ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) വാര്‍ഷിക കുടുംബ സംഗമം (ഫാമിലി നൈറ്റ്‌) നവംബര്‍ 22-ന്‌ വെള്ളിയാഴ്‌ച ഓറഞ്ച്‌ ബര്‍ഗിലുള്ള സിത്താര്‍ പാലസ്‌ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച്‌ വിഭവസമൃദ്ധമായ വിരുന്നുസത്‌കാരത്തോടുകൂടി നടത്തി. ആറുമണിക്ക്‌ സോഷ്യല്‍ അവറോടുകൂടി പരിപാടികള്‍ ആരംഭിച്ചു.

 

മാര്‍ക്കിന്റെ അടുത്ത തലമുറക്കാരിയും അസോസിയേഷന്‍ വാനമ്പാടിയുമായ ജിയ അക്കക്കാട്ടിന്റെ ഭക്തിഗാനത്തോടുകൂടി ആരംഭിച്ച കുടുംബസംഗമത്തില്‍ ഡാന്‍സുകള്‍, ഗാനാലാപനങ്ങള്‍, ലഘുനാടകങ്ങള്‍, അസോസിയേഷന്‍ സെക്രട്ടറി സിബി ജോസഫിന്റെ വിവിധതരം ഹാസ്യ സ്‌കിറ്റുകള്‍ മുതലായ മേല്‍ത്തരം കലാപരിപാടികള്‍ അരങ്ങേറി. റോക്ക്‌ലാന്റ്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ -ഇലക്‌ട്‌ ഹോണറബിള്‍ എഡ്വിന്‍ ഡേ ആയിരുന്നു ഈവര്‍ഷത്തെ മുഖ്യാതിഥി. അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി കല്ലൂപ്പാറ എല്ലാവര്‍ക്കും സ്വാഗതം നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അലക്‌സ്‌ തോമസ്‌ ഹോണറബിള്‍ എഡ്വിന്‍ ഡേയെ അനുമോദിച്ച്‌ സംസാരിക്കുകയും സന്നിഹിതരായ എല്ലാവരേയും പരിചയപ്പെടുത്തുകയും ചെയ്‌തു. ജേക്കബ്‌ ചൂരവടി, എല്‍സി ജൂബ്‌ എന്നിവര്‍ അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു.

 

മാര്‍ക്കിന്റെ സെക്രട്ടറി സിബി ജോസഫിന്റെ നന്ദി പ്രകടനത്തോടും സോഫിയാ മണലിന്റേയും നികിത ജോസഫിന്റേയും ദേശീയ ഗാനാലാപനത്തോടുംകൂടി പതിനൊന്നുമണിക്ക്‌ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. സന്തോഷ്‌ മണലില്‍ ആയിരുന്നു സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ നല്‍കിയത്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.marcny.org സന്ദര്‍ശിക്കുക. അലക്‌സ്‌ തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.